പുറത്തു പറയാൻ പേടിച്ച ആ ആഗ്രഹം: ‘അന്ന’ ശ്രദ്ധ നേടുന്നു

anna-short-film
SHARE

ഇൗ കോവിഡ് കാലത്ത് ഒരുകൂട്ടം സുഹൃത്തുക്കൾ ചേർന്ന് ഒരുക്കിയ ഹ്രസ്വചിത്രമാണ് ‘അന്ന’. ഒരു കുഞ്ഞു പെൺകുട്ടിയുടെ കുഞ്ഞു ആഗ്രഹത്തെക്കുറിച്ചുള്ളതാണ് ഇൗ ഷോർട്ട് ഫിലിം. ഗുഡ്‌വിൽ എന്റെർടെയിൻമെന്റ്സ് പുറത്തിറക്കിയ ഇൗ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖിൽ സജീന്ദ്രനാണ്. 

അജയ് വർഗീസും അനന്ദു മനോഹറും ചേർന്ന് തിരക്കഥ രചിച്ചരിക്കുന്നു. 10 മിനിറ്റ് മാത്രമാണ് അന്നയുടെ ദൈർഘ്യം.  അരുൺ എബ്രഹാം ആണ് സിനിമയുടെ അസോസിയേറ്റ് ഡയറക്റ്റ്ർ. അരുൺ ഈ സിനിമയിൽ ഒരു പ്രധാന വേഷവും ചെയ്യുന്നുണ്ട്. സനൂപ് ബാലകൃഷ്ണനാണ് ഛായാഗ്രഹണം. അഖിൽ വിജയാണ് മനോഹരമായ പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്കോറും ഒരുക്കിയിരിക്കുന്നത്. വിഎഫ്എക്സ് ദൃശ്യങ്ങൾ ഒരുക്കിയത് തൗഫീഖ്, മൃദുൽ എന്നിവരാണ്‍.  

ജിയ ഇമ്രാൻ എന്ന കൊച്ചു മിടുക്കിയാണ് അന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജിയയോടൊപ്പം മെറിസ്സ, ചിന്നു, എൽഡ, എന്നിങ്ങനെ ഒരുപറ്റം അഭിനേതാക്കൾ ഹ്രസ്വചിത്രത്തിന്റെ ഭാഗമായിരിക്കുന്നു. നമ്മൾ ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടായിരുന്ന, പേടിച്ചു പറയാൻ ബാക്കി വെച്ച, നടക്കാതെ പോയ നമ്മുടെയൊക്കെ കുഞ്ഞു വലിയ ആഗ്രഹങ്ങളെ ഓർത്തെടുക്കാൻ അന്ന ഒരു കാരണം തന്നെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA