ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഹ്രസ്വചിത്ര മത്സരം; മലയാളത്തിന് അഭിമാനമായി ടോം ജേക്കബ്

nhrc
SHARE

ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മലയാളിയായ ടോം ജേക്കബ് സംവിധാനം ചെയ്ത അന്നം. ഒന്നര ലക്ഷം രൂപയാണ് പുരസ്കാരം. രവീന്ദ്ര മാണിക് സംവിധാനം ചെയ്ത തൽസർ ബൻഗ്സർ എന്ന ചിത്രമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 93 എൻട്രികളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

കേരളത്തെ സംബന്ധിച്ചടത്തോളം അഭിമാനകരമായ നേട്ടമാണ് അന്നത്തിലൂടെ ടോം ജേക്കബ് സ്വന്തമാക്കിയത്. വിഷകരമല്ലാത്ത ഭക്ഷണവും വൃത്തിയീയായ ചുറ്റുപ്പാടുകളുമായിരുന്നു ‘അന്നം’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. മായാ മേനോൻ, ടോം ജേക്കബ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ മെംബർ ഡോ. ഡി.എം. മുലായി, ബിംബധർ പ്രധാൻ, അനിത സിൻഹ, സംവിധായകൻ അരുൺ ഛദ്ദ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

1999–2005 കാലയളവിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷൻ സീരിയൽ പകിട പകിട പമ്പരത്തിന്റെ സൃഷ്ടാവാണ് ടോം ജേക്കബ്. അവതരണത്തിലും അഭിനയത്തിലും വ്യത്യസ്തത പുലർത്തിയ സീരിയൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കൊല്ലം ജില്ലയിലെ പുനലൂരാണ് സ്വദേശം. 

ടോം ജേക്കബ് പ്രൊഡ്യൂസ് ചെയ്ത് അദ്ദേഹം തന്നെ മുഖ്യ വേഷത്തിലെത്തിയ ഈ സീരിയലിന് മലയാളികളുടെ നൊസ്റ്റാൾജിയകളിലാണ് സ്ഥാനം. പ്രേക്ഷക പ്രീതി കണക്കിലെടുത്ത് വർഷങ്ങള്‍ക്കുശേഷം പകിട പകിട പമ്പരത്തിന്റെ സംപ്രേഷണം യൂട്യൂബിലൂടെയും അദ്ദേഹം പുനരാരംഭിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA