തണ്ണീർമത്തൻ ടീമിന്റെ ‘വശീകരണം’; ഹ്രസ്വചിത്രം

vasheekaranam
SHARE

തണ്ണീർ മത്തൻ ദിനങ്ങളുടെ സംവിധായകൻ ഗിരീഷ് എ.ഡി. തിരക്കഥ എഴുതി അഭിനയിച്ച ഹ്രസ്വചിത്രമാണ് "വശീകരണം".  തന്റെ സഹപ്രവർത്തകയായ സ്വാതിയെ പ്രണയിക്കുന്ന കൗമാരക്കാരനായ അഭിമന്യുവിന്റെ കഥപറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനീത് വാസുദേവനാണ്.  

സഹപ്രവർത്തകയും സുഹൃത്തുമായ സ്വാതിയോട് പ്രണയാഭ്യർത്ഥന നടത്തിയ അഭിമന്യുവിന് വളരെ മോശമായ പ്രതികരണമാണ് സ്വാതിയിൽ നിന്നും ലഭിച്ചത്.  ഹൃദയം തകർന്ന അഭിമന്യു സ്വാതിയെ അഭിമുഖീകരിക്കാൻ കഴിയാതെ ജോലിയിൽ നിന്നും ലീവെടുത്ത് വീട്ടിലൊളിച്ചിരിക്കുന്നു.  സ്വാതിയെ കൈവിടാൻ കഴിയാതെ സ്വാതിക്ക് തന്നോട് പ്രണയം തോന്നാൻ വേണ്ടി കൂട്ടുകാരുടെ സഹായത്തോടെ ചില തന്ത്രങ്ങൾ മെനയുന്നത്തിലൂടെയാണ് ഈ ഹ്രസ്വചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.  

തണ്ണീർമത്തൻ ദിനങ്ങളിലും മറ്റു ചില ചിത്രങ്ങളിലും അസ്സോസിയേറ്റ് എഡിറ്ററും ഇറങ്ങാനിരിക്കുന്ന നിരവധി ചിത്രങ്ങളിലും അഭിനയിച്ച സംഗീത് പ്രതാപ് ആണ് മുഖ്യ കഥാപാത്രമായ അഭിമന്യുവായി അഭിനയിച്ചിരിക്കുന്നത്.  നാടകഅഭിനയത്രി ആതിര നികത്തിൽ ആണ് സ്വാതിയായി വേഷം പകർന്നത്.  തണ്ണീർമത്തൻ ദിനങ്ങളിലൂടെയും നിരവധി ഷോർട്ട് ഫിലിമിലൂടെ സുപരിചിതരായ സജിൻ ചെറുകയിൽ,വരുൺ ധാര, ജോർജ്ജ് വിൻസെന്റ്, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.     

കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തീകരിച്ച വശീകരണം നിർമിച്ചിരിക്കുന്നത് ദൂരദർശനാണ്.  സിനിമട്ടോഗ്രാഫി ജിമ്മി ഡാനി, എഡിറ്റ്‌ ആകാശ് ജോസഫ് വർഗീസ്, മ്യൂസിക് മിലൻ ജോൺ എന്നിവരും കൈകാര്യം ചെയ്തിരിക്കുന്നു.  സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുന്ന വശീകരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA