ADVERTISEMENT

കോവിഡ് മനുഷ്യരെ ഒറ്റയ്ക്കാക്കുന്നതിന്റെ ഭീകരത, ബന്ധങ്ങളിൽ ഏൽപ്പിക്കുന്ന പ്രഹരവുമെല്ലാം ചർച്ച ചെയ്യുന്ന പാൻഡമിക് സ്പെഷൽ ഷോർട് ഫിലിം ‘ഹെർ’ പുതിയ കാലത്തിന്റെ കണ്ണാടിയായി മാറുന്നു. അങ്ങാടികടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ജേർണലിസം വിഭാഗമാണ് ഒരുക്കിയ കുഞ്ഞു സിനിമയാണ് ‘ഹെർ’. 

 

കോവിഡ് കാലത്തെ അതിജീവിച്ച, പ്രമേയത്തിൽ വിസ്മയം തീർത്ത് ഈ  ഹൃസ്വചിത്രം ചലച്ചിത്രതാരം സണ്ണി വെയിൻ ആണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. ഷാനു സൽമാൻ സംവിധാനം ചെയ്ത് പ്രവീൺ ഫ്രാൻ‌സിസ് രചനയും നിർവഹിച്ച ചിത്രത്തിൽ നായകനായി എത്തുന്നത് ഹരിഗോവിന്ദാണ്.  മലയാളിയുടെ ലോക്ഡൗൺ വിചാരങ്ങൾക്കൊപ്പം കറുപ്പിനെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഈ ഹൃസ്വ ചിത്രം കോവിഡ് കാലത്തെ പ്രണയം ആസ്‌പദമാക്കിയുള്ളതാണ്.

 

ചിത്രത്തിന്റെ സംവിധാന മികവും, രചനയും,ക്യാമറ വർക്കുകളും എടുത്തുപറയേണ്ടതാണ്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഒരു ലക്ഷത്തോളം പേർ ചിത്രം കണ്ടുകഴിഞ്ഞു. ക്യാമറ : ജിൻസ് ജോൺ, അസോസിയേറ്റ് ഡയറക്ടർസ് : ഗൗതം ഗംഗാധരൻ, സോണറ്റ് മാത്യു,അസ്സിറ്റന്റ് ഡയറക്ടർ : ക്രിസ്റ്റീൻ ലുയിസ് കാലാ, വസ്ത്രം :അഭിറാം, പ്രോഡക്ക്ഷൻ കൺട്രോളർ : അനിൽ തോമസ്, ബിവാൾഡിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT