അമേരിക്കൻ മലയാളികളുടെ ഹ്രസ്വചിത്രം ഫാബ്മാൻ ശ്രദ്ധേയമാകുന്നു

fabman
SHARE

അമേരിക്കയിൽ ഉള്ള ഒരു കൂട്ടം മലയാളി സുഹൃത്തുക്കൾ ചേർന്ന് തയാറാക്കിയ കൊച്ചു ചിത്രമാണ് "ഫാബ്‍മാൻ". സംഭാഷണങ്ങൾ ഒന്നും ഇല്ലാതെ ചിത്രീകരിച്ചിരിക്കുന്നതിനാൽ ഭാഷാവ്യത്യാസമില്ലാതെ , കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആസ്വദിക്കാൻ കഴിയുന്നു എന്നതു  ചിത്രത്തിന്റെ പ്രത്യേകതയാണ് .

ഡ്രീം ക്യാച്ചർ എന്റർടൈൻമെന്റ് ആണു ചിത്രം നിർമിച്ചിരിക്കുന്നത് . ഫിലിപ്‌സൺ മുടക്കോടിയിൽ എന്ന നവാഗത യുവസംവിധായകനാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം ജോക്കുട്ടി തോമസ് ,എഡിറ്റിങ് സഞ്ചു മാത്യു , സംഗീത സംവിധായകൻ ഷോൺ തൊപ്രത്, ശബ്ദചിത്രീകരണം ശാലു മ്യൂസിക് ഡാളസ് ,ഗാന രചന ശ്രുതിമോൾ രാജു ,  അലീന കവണാൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത് 

ദീപക് ജോർജ്‌ , തെരേസ ചാമക്കാല , സൈമൺ ചാമക്കാല , ജിജു മുട്ടത്തിൽ , സുനിൽ ജോസഫ്‌ (സാജൻ ) , ജേക്കബ് പറമ്പേട്ട്  എന്നിവരാണ് ചിത്രത്തിൽ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA