കാണാത്ത കാഴ്ചകളുമായി ‘ദ് ആന്റ്സ്’; ഹ്രസ്വചിത്രം

the-ants
SHARE

നിത്യജീവിതത്തിൽ അധികം ശ്രദ്ധിക്കപ്പെടാത്ത ഉറുമ്പുകളുടെ വിഷ്വൽസ് പകർത്തി ഒരുക്കിയ  ഹ്രസ്വചിത്രം "ദ് ആന്റ്സ്"  പുറത്തിറങ്ങി .ആലപ്പുഴ സ്വദേശിയായ നന്ദു നന്ദനാണു ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനും എഡിറ്ററും. 

കൊച്ചി  ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന നന്ദു "വർക്ക് ഫ്രം ഹോം "സംവിധാനത്തിന്റെ ഇടവേളകളിൽ ആണ് ഈ ഹ്രസ്വചിത്രത്തിനായി സമയം കണ്ടെത്തിയത് . നിരന്തരമായി ഉറുമ്പുകളെ നിരീക്ഷിച്ചു ആറു  മാസകാലത്തോളം നീണ്ട പ്രയത്നത്തിലൂടെയാണ്  ചിത്രം പൂർത്തീകരിക്കാനായത്. 

വളരെ അധികം നൂതന ഉപകരണങ്ങൾ ലഭ്യമായ ഈ കാലത്തു, ഒര് സ്മാർട്ഫോണിന്റെ മാത്രം സഹായത്താൽ ചെലവ് കുറച്ചാണ് ചിത്രം നിർമിച്ചിരിക്കുന്നത് . കംപ്യൂട്ടർ ഗ്രാഫിക്‌സോ മറ്റു വിഷ്വൽ ഇഫക്ടസോ ചേർക്കാതെയാണ്  ഉറുമ്പുകളുടെ രീതി ചിത്രീകരിച്ചിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA