ഉള്ളുലയ്ക്കുന്ന ‘വായനശാല’; ഹ്രസ്വചിത്രം

vayanashala
SHARE

യഥാർഥ ജീവിതത്തിൽ നടന്ന സംഭവങ്ങൾ കഥകളാകുകയും അത് പിന്നീട് ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കപ്പെടുകയും  ചെയ്ത ഒരുപാട് ഉദാഹരണങ്ങൾ മലയാളി പ്രേക്ഷകർക്ക് മുന്നിലുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേത് ഉള്ളുലയ്ക്കുന്ന ഒരനുഭവമായി യൂട്യൂബിലുണ്ട് ഇപ്പോൾ. മക്കൾ എന്നോ കുട്ടികൾ എന്നോ ഉള്ള വികാരം മനസിൽ താലോലിക്കുന്ന ആർക്കും ഒരു നീറ്റലോടെയല്ലാതെ ഈ 'വായനശാല' കണ്ട് നിർത്താനാകില്ല. 

തെക്കൻ കേരളത്തിലെ നാട്ടിൻപുറത്തെ ഒരു സ്കൂളിൽ നടന്ന സംഭവം ജയൻ രാജൻ ആണ് വർഷങ്ങൾക്ക് മുൻപ് ഒരു കഥയായി രൂപപ്പെടുത്തിയത്. സംവിധായകൻ സുനീഷ് സുരേന്ദ്രൻ ആണ് അതിപ്പോൾ ഒരു ഹ്രസ്വ ചിത്രമാക്കി അവതരിപ്പിച്ചിട്ടുള്ളത്. മഹേഷ് എസ് ആർ ഛായാഗ്രാഹകനും ആൽബി നടരാജ് എഡിറ്ററും.  മണികണ്ഠൻ പട്ടാമ്പിയും ബിലാസ് ചന്ദ്രഹാസനും അഭിനേതാക്കൾ, പക്ഷേ സിനിമ കണ്ടവസാനിപ്പിക്കുന്നവർ ചിത്രത്തിൽ അഭിനയിച്ചിട്ടേയില്ലാത്ത ആ കേന്ദ്രകഥാപാത്രത്തിനൊപ്പമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA