ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഡോക്യുമെന്ററി; ‘ദ് അൺനോൺ വാരിയർ’ വരുന്നു

oomen-chandy-2
SHARE

‘ദ് അൺനോൺ വാരിയർ’ എന്ന ഡോക്യുമെന്ററി കോട്ടയം പുതുപ്പള്ളിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കി. മൂന്ന് കോളജ് പെൺകുട്ടികൾ തങ്ങളുടെ പ്രൊജക്ടിനായി രാഷ്ട്രീയനേതാവ് ഉമ്മൻ ചാണ്ടിയെപ്പറ്റി പഠിക്കാൻ മുന്നേറുന്നതിലൂടെ കഥ തുടങ്ങുന്നു. അതിലൂടെ, ഇതു വരെ അറിയപ്പെടാതെപോയ കാര്യങ്ങളിലേക്ക് അവർ എത്തിച്ചേരുന്നു. ഇതാണ് ഡോക്യുമെന്ററി വിഷയമാക്കുന്നത്. 

oomen-w

ZYVA CREATIONSൃന്റെ കീഴിൽ ഹുനൈസ് മുഹമ്മദും മുഹമ്മദ് ഫൈസലും ആണ് നിർമാണം. സംവിധാനം മക്ബൂൽ റഹ്മാന്‍. രചന നിബിൻ തോമസും അനന്തു ബിജുവുമാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വേട്ട, മിലി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ അനീഷ് ലാൽ ആർ.എസ്.. സംഗീത സംവിധാനം അശ്വിൻ ജോൺസൺ, എഡിറ്റിങ് നസീം യൂനസ്, കലസംവിധാനം ഏബൽ ഫിലിപ്പ് സ്കറിയ, പ്രൊഡക്‌ഷൻ കോഡിനേറ്റർ ഷോബിൻ സി സാബു. 

oomen

എൽസ പ്രിയ ചെറിയാൻ, ഷാന ജെസ്സൻ, പ്രപഞ്ചന എസ് പ്രിജു എന്നിവരാണ് ഡോക്യുമെന്ററിയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സെപ്റ്റംബറിൽ ഉമ്മൻചാണ്ടിയുടെ നിയമസഭാപ്രവേശനത്തിന്റെ സുവർണജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പുറത്തിറക്കാനാണ് സംഘാടകർ ആലോചിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA