ADVERTISEMENT

നമ്മൾ മലയാളത്തിൽ ഒരു  വാചകം സംസാരിച്ചു തീരുമ്പോൾ അതിലെത്ര ഭാഷകൾ കടന്നു കൂടിയിട്ടുണ്ടെന്നറിയാമോ ? ഇംഗ്ളിഷും അറബിയും സംസ്കൃതവും മുതൽ ഉറുദുവും പോർച്ചുഗീസും ഇറ്റാലിയനും  വരെ നമ്മൾ മലയാളം വാക്കുകളായി സംസാരിക്കാറുണ്ട്. ഏതു ഗുദാമിലാണെന്നു ചോദിക്കുമ്പോമ്പോൾ 'മണൽ മാഫിയ' എന്നോ 'ഒരു വർക്കത്തില്ല' എന്നോ ഒക്കെ  പറയുമ്പോൾ നമ്മൾ അറിയുന്നുണ്ടോ, സംസാരിക്കുന്നത് മറ്റു ഭാഷകളിലെ പദങ്ങളാണെന്ന്.

 

മറ്റു ഭാഷകളിൽ നിന്ന് മാത്രമല്ല പാചകത്തിൽ നിന്നും കാർഷിക രംഗത്ത് നിന്നും എന്തിനു ചീട്ടുകളിയിൽ നിന്ന് വരെ വാക്കുകളും ശൈലികളും നമ്മുടെ ഭാഷയിൽ കയറിപറ്റിയിട്ടുണ്ട് . പുരോഗതിക്ക് പച്ചപിടിക്കുക (കാർഷിക രംഗം) എന്ന് പറയുന്നത് , പ്രകോപിപ്പിക്കുക എന്നർഥത്തിൽ മൂപ്പിക്കുക (പാചകം) എന്ന് പറയുന്നത് , ഒരു വിലയുമില്ലാത്തവൻ എന്നർത്ഥത്തിൽ ഏഴാം കൂലി (ചീട്ടുകളി) എന്നൊക്കെ പറയുന്നത് തന്നെ ഉദാഹരണങ്ങൾ. 

 

ഇങ്ങനെ വാക്കുകളും ശൈലികളും വന്ന വഴി അന്വേഷിക്കുകയാണ് റേഡിയോ മാംഗോയുടെ 'വാക്ക് വേ' എന്ന  പുതിയ കോമഡി വെബ് സീരിസിൽ. 'കമ എന്നൊരക്ഷരം ...', 'പഞ്ഞിക്കിടുക', 'നിൽക്കക്കള്ളി'  തുടങ്ങിയ ശൈലികൾ വന്ന വഴിയാണ് ആദ്യ മൂന്ന്  എപ്പിസോഡുകളിൽ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT