ADVERTISEMENT

വിദേശത്തുനിന്നു വരുമ്പോൾ ഏഴു ദിവസം ക്വാറന്റീനിൽ ഇരിക്കാൻ ഒരു പ്രേതാലയം തിരഞ്ഞെടുക്കുക , അതൊരു വ്ലോഗ് ചാലഞ്ച് ആയി കാണിക്കുക. മലയാളിയുടെ പുതിയ വ്ലോഗ് സംസ്കാരത്തെ സിനിമാറ്റിക് മനസ്സുമായി കൂട്ടിയിണക്കിയ വ്യത്യസ്തമായ ഒരു വ്ലോഗ് ഷോർട്ട് ഫിലിം ആണ് വ്ലോഗ് സീറോ സിക്സ്. 

 

വ്ലോഗ് ഷോർട്ട് ഫിലിം എന്ന പുതിയ കൺസെപ്റ്റ് തികച്ചും വ്യത്യസ്തമായ ഒന്നാണ്. രണ്ടുപേർ മാത്രം അഭിനേതാക്കൾ. വ്ലോഗ് അവതാരകന്റെ ആവേശകരമായ വിവരണത്തിലൂടെയും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയും മുന്നോട്ട് പോകുന്ന വ്യത്യസ്തമായ ഈ വ്ലോഗ് സിനിമ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നു. 

 

അനൂപ് നായർ സംവിധാനം ചെയ്ത വ്ലോഗ് സിക്സിൽ ചാരുജിത് നാരായണൻ, നന്ദു എസ് നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റ് ആൻഡ് സൗണ്ട് അവിനാഷ് വി തോമസ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ബിവിൻ ജോർജ്, വിഷ്ണു മുരളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT