ഏറ്റവും കൂടിയ സ്ത്രീധനമെത്ര ?; ‘സ്ത്രീധന’ത്തിലൂടെ ഉത്തരം കൊടുത്ത് ഏരീസ് ഗ്രൂപ്പ് ജീവനക്കാർ

sthreedhanam
SHARE

സ്ത്രീധന വിരുദ്ധപ്പോരാട്ടത്തിന്റെ തത്വശാസ്ത്രം ഒരു കയ്യിൽ എല്ലാവരും കാൺകെ ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെ, മറച്ചുപിടിച്ച മറുകൈകൊണ്ട് സ്ത്രീധനം ഇപ്പോഴും അളന്നു തൂക്കിക്കോണ്ടിരിക്കുകയാണ് ശരാശരി മലയാളി. ഈ സാഹചര്യത്തിൽ ഒരു പുരുഷനു ലഭിക്കാവുന്ന സ്ത്രീധനത്തിന്റെ ഏറ്റവും ഉയർന്ന മൂല്യം അന്വേഷിക്കുകയാണ് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിലെ ഒരു കൂട്ടം ചെറുപ്പക്കാർ. ആ അന്വേഷണത്തിന് അവർക്ക് ലഭിച്ച ഉത്തരമാണ് ' സ്ത്രീധനം ' എന്ന ഷോർട്ട് ഫിലിം. 

സ്ത്രീധനം വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക്  തന്റെ സ്ഥാപനത്തിൽ ജോലി നൽകില്ലെന്ന ഏരീസ് ഗ്രൂപ്പ് മേധാവി ഡോ. സോഹൻ റോയിയുടെ പ്രഖ്യാപനത്തിനു പിന്നിലെ ആശയമാണ് ഈ ലഘു ചിത്രത്തിന് വഴിമരുന്നിട്ടത്. ജീവനക്കാരുടെ കലാ പ്രവർത്തനങ്ങൾക്ക് പൂർണമായ സ്വാതന്ത്ര്യവും പിന്തുണയും നൽകുന്ന സ്ഥാപനമായതുകൊണ്ടുതന്നെ ചിത്രീകരണം വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിച്ചെന്ന് ചിത്രത്തിന്റെ സംവിധായകനായ ആൽവിൻ അഗസ്റ്റിൻ പറയുന്നു.

‘ജീവനക്കാരുടെ വ്യക്തിത്വത്തിന്റെയും സർഗ്ഗശേഷിയുടേയും വികസനത്തിന് പൂർണ്ണ പിന്തുണ നൽകുന്ന എച്ച്. ആർ നയങ്ങളാണ് സ്ഥാപനം പിന്തുടരുന്നത്. അതിനാൽ തന്നെ ദിവസങ്ങൾകൊണ്ട് ഈ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചു. ജീവനക്കാർ തന്നെയാണ് കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നതും സാങ്കേതിക ജോലികൾ പൂർത്തീകരിച്ചിരിക്കുന്നതും. ഞങ്ങളുടെ സിഇഒയുടെ ഈ ആശയം സ്ത്രീധനത്തോടുള്ള മലയാളി പുരുഷന്മാരുടെ കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. –ആൽവിൻ പറഞ്ഞു.

പതിനാറോളം  രാജ്യങ്ങളിൽ ബ്രാഞ്ചുകളും കമ്പനികളും ജീവനക്കാരുള്ള സ്ഥാപനമാണ് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. സാമുദ്രിക വിപണിയിലെ വിവിധ മേഖലകളാണ്  ഏരീസിന്റെ വ്യാവസായിക വളർച്ചയിലെ മുഖ്യപങ്കും സംഭാവന നൽകുന്നതെങ്കിലും  മീഡിയ, സിനിമാ നിർമ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷൻ, ടൂറിസം മുതലായ മേഖലകളിലും ഗ്രൂപ്പ്‌ മുതൽമുടക്കിയിട്ടുണ്ട്.

ജീവനക്കാർക്ക് അൻപത് ശതമാനം ഓഹരികൾ വിതരണം ചെയ്തിട്ടുള്ള ലോകത്തെ തന്നെ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളിലൊന്നുകൂടിയാണ് ഇത് .ഒപ്പം മൂന്നു വർഷം പൂർത്തിയാക്കിയ ജീവനക്കാരുടെ മാതാപിതാക്കൾക്ക് മാസാമാസം പെൻഷൻ വിതരണം ചെയ്യുക, ജീവനക്കാരുടെ വീട്ടമ്മമാരായ  ഭാര്യമാർക്ക് ശമ്പളം നൽകുക, നിശ്ചിത കാലാവധി പൂർത്തിയാക്കിയ ജീവനക്കാർക്ക് ആവശ്യമുള്ളപക്ഷം  മാന്യമായ റിട്ടയർമെന്റിന് അവസരമൊരുക്കുക , ജീവനക്കാർക്ക് അപ്രതീക്ഷിത വിയോഗം സംഭവിച്ചാൽ അവരുടെ മാതാപിതാക്കൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുക , കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി എഡ്യൂക്കേഷണൽ അലവൻസും സ്കോളർഷിപ്പുകളും കൊടുക്കുക , സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന ജീവനക്കാർക്ക് പ്രത്യേക പ്രോത്സാഹനമേകുക , ജീവനക്കാർക്കായി ഹെൽത്ത് മാനേജ്മെന്റ് സംവിധാനം ഏർപ്പെടുത്തുക, ശമ്പളവും പെൻഷനും കൃത്യസമയത്ത് ഉറപ്പാക്കുക, ജീവനക്കാരുടെ വൈകാരിക പ്രശ്നങ്ങൾ പരിഹരിയ്ക്കുവാനും സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനുമായി ഹാപ്പിനസ് ഡിപ്പാർട്ട്മെന്റ് രൂപീകരിക്കുക, തുടങ്ങി ഒട്ടനവധി ക്ഷേമപദ്ധതികളാണ് ഏരീസ് ഗ്രൂപ്പിന്റെ എച്ച്ആർ വിഭാഗം പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. ജീവനക്കാർക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്നത് കണക്കിലെടുത്ത് ഇന്ത്യയിലെ ഏറ്റവും നല്ല തൊഴിൽദാതാവിനുള്ള  "ആചാര്യ ഹസ്തി കരുണ എംപ്ലോയർ അവാർഡ് ", സ്ഥാപനത്തിന്റെ സിഇഒയും ചെയർമാനുമായ ഡോ. സോഹൻ റോയിയ്‌ക്ക് മുൻപ് ലഭിച്ചിരുന്നു.

 മരിയ, ഷൈൻ തോമസ്, ഗീവർഗ്ഗീസ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ലഘു ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാമാണ് . ബഷീറാണ് ഡി.ഒ.പി വിഭാഗം കൈകാര്യം ചെയ്തത്. ശരത് ശശിധരനാണ് അസോസിയേറ്റ് ഡയറക്ടർ.  അസിസ്റ്റന്റ് ക്യാമറാമാൻ നിഖിൽ ശശിധരൻ.  ഡിസൈൻ ആന്റണി കെ.ജി , ടൈറ്റിൽ ഗ്രാഫിക്സ് അരുൺ വി.പി എന്നിവരാണ്. കൂടാതെ,  ശില്പ.എസ്, കാവ്യ, അഭിഷേക്, ഷിംജി സുധീർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിയ്ക്കുന്നു. സോഹൻ റോയിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ ലഘു ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS