വരവറിയിച്ച് സ്റ്റാർ ഡെയ്സ്

varav
SHARE

മികച്ച ഷോട്ട്ഫിലിമുകൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യവുമായി ചലച്ചിത്രപ്രവർത്തകനായ ഷിബു.ജി.സുശീലൻ. ഷിബു തുടങ്ങിയ സ്റ്റാർ ഡെയ്സ് എന്ന യുട്യൂബ് ചാനൽ അതിന്റെ ആദ്യത്തെ ഷോട്ട് ഫിലിം ‘വരവ്’ കഴിഞ്ഞദിവസം പുറത്തിറക്കി. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതെന്ന് ഷിബു മനോരമ ഓൺലൈനോടു പറഞ്ഞു. 

ഷിബു നിർമിച്ച ഏക് ദിൻ എന്ന സിനിമയുടെ ഗാനങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് ചാനൽ നേരത്തെ സംപ്രേഷണം തുടങ്ങിയത്. ചലച്ചിത്ര താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും അഭിമുഖങ്ങളും ലൊക്കേഷൻ വിഡോയോകളും മറ്റും ഉൾപ്പെടുത്തി ചാനലിന്റെ പ്രവർത്തനം വിപുലീകരിക്കാനാണ് ഷിബുവിന്റെ ശ്രമം. ചാനലിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരുഭാഗം ബുദ്ധിമുട്ടനുഭവിക്കുന്ന സിനിമ തൊഴിലാളികൾക്ക് സഹായമായി നൽകും. ഷിബു പറഞ്ഞു. 

ആമി രാജീവിനെ പ്രധാന കഥാപാത്രമാക്കി കോളജ് വിദ്യാർഥിയായ വിഷ്ണു ഭവാനിയാണ് വരവ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയോട് കിടപിടിക്കുന്ന ഫ്രെയിമുകളോടെ പുറത്തിറങ്ങിയ ചിത്രത്തിൽ ഷിജിന,സന്തോഷ്,രവി,നിർമല തുടങ്ങിയവരും അഭിനയിക്കുന്നു. അഭിലാഷ് കരുണാകരനും പ്രശാന്ത് ഭവാനിയും ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റർ നിതിൻ രാജ് അരോൾ. സംഗീതം–വസീം–മുരളി, ക്രിയേറ്റിവ് ഡയറക്ടർ–സായി ശ്യാം, തിരക്കഥ–കെ.വി. വിഷ്ണു ദാസ്.നിർമാണം എസ്ജിഎസ് സിനിമാസ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA