അകലെ നിന്നാലും കൂടെയെത്തുന്ന പ്രണയത്തിന്റെ കഥയുമായി ‘ഡിയർ ദിയ’; ഹ്രസ്വചിത്രം

diya
SHARE

കണ്ണുകളിൽ വിരിയും മുമ്പേ ഹൃദയത്തിൽ ഇടം നേടാൻ ഇന്നത്തെ കാലത്തും പ്രണയത്തിനു കഴിയുമോ? അകലങ്ങളെ മറി കടന്നും സഞ്ചരിക്കുന്ന യഥാർഥ പ്രണയം ഇപ്പോഴും മനസ്സുകൾക്കിടയിലുണ്ടോ? പുതിയ കാലത്തെ പ്രണയത്തിന്റെ വേറിട്ടൊരു ദൃശ്യാവിഷ്കാരവുമായെത്തുന്ന മ്യ‍ൂസിക്കൽ ഷോർട്ട് ഫിലിം ‘ഡിയർ ദിയ’  ഇന്നത്തെ യുവത്വത്തിന്റെ അനുരാഗ തീവ്രമായൊരു അനുഭവം കാഴ്ച വയ്ക്കുന്നു. സിനിമയിൽ സഹ സംവിധായകനായി ഏറെ വർഷം പ്രവർത്തിച്ചിട്ടുള്ള ശ്രീകുമാർ സമ്പത്ത് ആണ് ‘ഡിയർ  ദിയ’യുടെ സംവിധാനം. 

സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ഷോർട് ഫിലിമിൽ കൈലാസ് മേനോൻ പശ്ചാത്തല സംഗീതം ഒരുക്കുന്നു. ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ജസ്നിഫർ. പ്രശസ്ത ഗായകൻ നജീം അർഷാദ് പാടിയ ഗാനം ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. പത്രപ്രവർത്തകയായ ശ്രീരേഖ ഭാസ്കരൻ ആണ്  ‘ഡിയർ ദിയ’യുടെ കഥയും തിരക്കഥയും ഗാനരചനയും. ഛായാഗ്രഹണം കൃഷ്ണദത്ത് നമ്പൂതിരി. എഡിറ്റിങ് ജോവിൻ ജോൺ. ആർട്ട് ഡയറക്‌ഷൻ ഡാനി മുസിരിസ്. നിർമാണം ഷര ഭാസ്കർ. വനിത മാസികയുടെ കവർ ഗേൾ മൽസരം 2020ലെ വിജയിയായ രാധിക രവിയാണ്  നായികയായെത്തുന്നത്. 

‘‘കഥ കേട്ടപ്പോൾ തന്നെ ഇതിലെ നായിക  ദിയയുടെ കഥാപാത്രം ഉൾക്കൊള്ളാനായി. സാധാരണ പ്രണയകഥയ്ക്കപ്പുറം ആഴമുള്ളൊരു സ്നേഹബന്ധത്തിന്റെ കഥ പറയുന്നതു കൊ ണ്ട് തന്നെ ഇതിെല കഥാപാത്രം വ്യത്യസ്തമാണ്. എങ്കിൽ തന്നെയും  ആ പ്രായത്തിലുള്ള മോഡേൺ ആയ ഏെതാരു പെൺകുട്ടിക്കും കണക്ട് ചെയ്യാനാവും അവളുടെ മനസ്സുമായി. സിനിമയുടെ അതേ സാങ്കേതിക മികവോടെ ചിത്രീകരിച്ചതിനാൽ ഒരു സിനിമയിൽ അഭിനയിക്കുന്ന അതേ ഫീൽ ആയിരുന്നു. വാഗമണ്ണിലായിരുന്നു പാട്ടിന്റെ ചിത്രീകരണം. ഷൂട്ടിങ്ങിനിടയിൽ എന്റെ അനുജത്തി റിഷികയും കൂടെ ഉണ്ടായിരുന്നു. വനിതയുടെ കവർ ഷൂട്ടിന് മേക്കപ്പിലും കോസ്റ്റ്യൂമിലും സഹായിച്ച അങ്കിത ആൻ ഫിലിപ്പ് തന്നെ കോസ്റ്റ്യൂം ഡിസൈനറായി വന്നതും വളരെ സന്തോഷകരമായി. അതുപോലെ, ക്രൂവിലെല്ലാവരും സ്നേഹപൂർവം തന്ന സപ്പോർട്ട് മറക്കാൻ വയ്യ... എല്ലാം കൊണ്ടും കൂൾ ആയ അനുഭവം ആയിരുന്നു. അഭിനയത്തിലും മോഡലിങ്ങിലും എന്റെ അച്ഛനും അമ്മയും തന്നിട്ടുള്ള പിന്തുണ വലുതാണ്. ഇതിലെ കഥാപാത്രത്തെയും എന്റെ അഭിനയത്തെയും ആളുകൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ’– രാധിക പറയുന്നു. 

മഴവിൽ മനോരമയുടെ ‘നായികാ നായകൻ’ മൽസരത്തിലെ ഫൈനൽ റൗണ്ട് മൽസരാർഥിയായിരുന്ന തേജസ് ജ്യോതിയാണ് നായകനായെത്തുന്നത്. േമഘ ദിലീപ്, പ്രശസ്ത നർത്തകി സൗമ്യ സതീഷ് എന്നിവരും അഭിനേതാക്കളാണ്. 

‘വെർച്വൽ ബന്ധങ്ങളുടെ കാലമാണിത്. മൊൈബൽ ഫോണിന്റെയും ചാറ്റിങ്ങിന്റെയുമൊക്കെ ലോകത്ത് ഏറെ സമയവും ചെലവിടുന്നവരാണ് പുതിയ തലമുറ. ചെറുപ്പത്തിന്റെ മനസ്സ് എത്ര വേഗമാണ് അത്രയൊന്നും അടുത്തറിയാത്ത സൗഹൃദങ്ങളുടെ ലോകത്തേക്കു ചായുന്നത്! പക്ഷേ, പലപ്പോഴും  ‘ട്രൂ ലവ്’ എന്നൊന്ന് ഉണ്ടോ എന്നു പോലും സംശയം തോന്നിപ്പോകാം. ബ്രേക്കപ്പുകളും പ്രണയപ്പകയും അതിന്റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങളുമെല്ലാം വേദനിപ്പിക്കുന്ന വാർത്തകളാകുന്ന ഈ കാലത്ത്, തികച്ചും വ്യത്യസ്തമായ മനസ്സുള്ള രണ്ടു പേരുടെ പ്രണയസ‍‍ഞ്ചാരമാണ് ഈ ഷോർട്ട് ഫിലിമിലൂടെ കടന്നു വരുന്നത്. പക്ഷേ, ഇതിലെ പ്രണയം അത്ര അപൂർവമാണെന്നും പറയാനാവില്ല. നമ്മുടെ ചുറ്റുമുള്ള സമൂഹത്തിൽ തന്നെ അത്തരം മ നോഹരമായ ഹൃദയബന്ധങ്ങൾക്കു മാതൃകകളുണ്ട്. ജീവിതത്തിെല അത്തരം വിസ്മയിപ്പിക്കുന്ന പ്രണയകഥകൾ ചുറ്റും പൊസിറ്റീവ് എനർജി പകരുന്നതാണ്. വെറുമൊരു പ്രണയ കഥയ്ക്കപ്പുറം സാമൂഹികമായൊരു തലം കൂടി പങ്കിടുന്നു ഈ ഹ്രസ്വചിത്രം. ഒപ്പം, സ്വപ്നങ്ങൾ എത്തിപ്പിടിക്കാനും വെല്ലുവിളികളെ അതിജീവിക്കാനും ധൈര്യം പകരുന്ന പ്രണയത്തിന്റെ ആഴമുള്ള മനസ്സ് കൂടി തുറന്നു കാട്ടുകയാണ് ഇതിലൂടെ.’–സംവിധായകൻ ശ്രീകുമാർ സമ്പത്ത് പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA