‘കല്യാണ വിഡിയോയിൽ ഫോക്കസ് വധുവിന്റെ സഹോദരി’; വൈറൽ ഹ്രസ്വചിത്രം

color-padam
SHARE

14 ഡേയ്സ് ഓഫ് ലവ് എന്ന ഹിറ്റ്‌ ഹ്രസ്വചിത്രത്തിനു ശേഷം ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്റെ ബാനറിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘കളർ പടം’ ശ്രദ്ധേയമാകുന്നു. സിനിമാ താരങ്ങളായ അശ്വിൻ ജോസ് (ക്വീൻ, ആദ്യരാത്രി ), മമിത ബൈജു (ഖോ ഖോ, ഓപ്പറേഷൻ ജാവ ) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  മിഥുൻ വേണുഗോപാൽ, അഞ്ചു മേരി തോമസ്, അനിൽ നാരായണൻ, പ്രണവ്, ജോർഡി പൂഞ്ഞാർ, റിഗിൽ,അജയ് നിപിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

വിഡിയോഗ്രാഫറായ ദിലീപിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് കളർ പടത്തിന്റെ ഇതിവൃത്തം. കൂടാതെ വിനീത് ശ്രീനിവാസൻ പാടിയ പാട്ടും ചിത്രത്തിന്റെ ആകർഷണമാണ്. മലയാളത്തിൽ എച്ച്ഡിആർ (HDR) ഫോർമാറ്റിൽ ഇറങ്ങുന്ന ഷോർട്ട് ഫിലിം എന്ന പ്രത്യേകതയും കളർ പടത്തിനുണ്ട്. നർമത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു പ്രസാദ് ആണ്. 

മ്യൂസിക്: ജോയൽ ജോൺസ്, ലിറിക്‌സ്: റിറ്റോ പി. തങ്കച്ചൻ, എഡിറ്റ്: അജ്മൽ സാബു, കോറിയൊഗ്രഫി: റിഷ് ദൻ അബ്ദുൽ റഷീദ്, ഡി ഐ: ഡോൺ ബി. ജോൺസ്, സ്റ്റിൽസ്: അജയ്‌ നിപിന്‍, അസ്സോസിയേറ്റ്: ഷബാസ് റഷീദ്, സനത്ത് ശിവരാജ് കോസ്റ്റുമർ: സിമി ആൻ തോമസ്, മേക്കപ്പ്: സജിനി, സൗണ്ട് ഡിസൈൻ: രാകേഷ് ജനാർദ്ദനൻ, ഫൈനൽ മിക്സ്: വിഷ്ണു രഘു, പോസ്റ്റർ മാമിജോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA