ADVERTISEMENT

രാജ്യാന്തര അഴിമതി വിരുദ്ധ ദിനത്തിൽ ഈ പ്രമേയവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രം റിലീസ് ചെയ്ത് ഡോൺ ബോസ്കോ ഇമേജ്, വെണ്ണല.  'ഒരു തീപ്പെട്ടി പറഞ്ഞ കഥ' എന്ന ചിത്രം സർക്കാര്‍ ഓഫിസിലെ ഒരു ദിവസത്തിലൂടെ കടന്നുപോകുന്നു.

 

സർക്കാർ ഉദ്യോഗം നേടി ഓഫിസിലെത്തുന്ന വിനീതിന്  അവിടെ നടക്കുന്ന അഴിമതിയോടും കെടുകാര്യസ്ഥിതിയോടും ഒട്ടും പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ മേശപ്പുറത്തു വച്ചിരിക്കുന്ന തീപ്പെട്ടിയും തന്റെ ജീവിത മൂല്യങ്ങളും എങ്ങിനെ ഇഴപിരിഞ്ഞിരിക്കുന്നു എന്ന് വിനീത് തന്റെ സഹപ്രവർത്തകരോട് വിശദീകരിക്കുന്നു. ഇതാണ് ചിത്രം പറയുന്നത്.

 

ഫാ: സന്തോഷ് മണിക്കൊമ്പേൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം എ.ജെ. ജോർജ്‌ ആനച്ചാലിൽ നിർമിക്കുന്നു. നവാഗതരായ ഡിക്‌സൺ ഡേവിസ്, ബാബുരാജ് എൻ., ഗോഡ്‌വിൻ മാനുവൽ, ആൻറണി സുരേഷ്, റോസി ബ്രൂണോ, അന്നമ്മ ബാബുരാജ്, മിനി സ്റ്റീഫൻ, സി.എം. ജോസഫ്, അബ്രാഹം  വട്ടമല, ഫാ: പ്രിൻസ് പുത്തനങ്ങാടി എന്നിവർ അഭിനയിച്ചരിക്കുന്നു. 

 

റിഷാദ് ഛായാഗ്രഹണവും സാജൻ പീറ്റർ  എഡിറ്റിങ്ങും, സംഗീത് തോമസ് പശ്ചാത്തല സംഗീതവും, ധനുഷ് എം.എച്ച്. സൗണ്ട് മിക്സിങ്ങും നിർവഹിച്ചിരിക്കുന്നു. ബിനു ഫ്രാൻസിസ്, ഡിൽസ് ജോസഫ് ടോം, ജോജൻ തോമസ്, ശ്യാംകൃഷ്ണ  എസ്, റെറ്റി ഷാജി , അസ്‌ന കെ  എന്നിവരും ചിത്രത്തിൽ സഹകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT