ADVERTISEMENT

നഷ്ട പ്രണയത്തിന്റെ തിരിച്ചു പിടിക്കലുകൾക്കിടയിൽ ഹൃദയ രക്തം പൊടിഞ്ഞ അനുഭവങ്ങളുടെ ഹൃദ്യസ്പർശിയായ മുഹൂർത്തങ്ങളാണ് ‘മഴയായ് അവൾ’ എന്ന ചെറുസിനിമയിൽ സംവിധായകനായ ബോസ് ദൃശ്യവത്കരിക്കുന്നത്.  പ്രസാദ് കണ്ണൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായിക ഗായത്രിയെ വേദിക അവതരിപ്പിക്കുന്നു.

 

ലാലൻ,മണിലാൽ,ദിവ്യ, നിഷ,ഗീതാ മണിലാൽ,റിയ ബെന്നി,കുക്കു,സംഗീത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്രീം ക്രിയേഷന്‍സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഋതുരോജ് നിർവ്വഹിക്കുന്നു. സുമീഷ് സോമസുന്ദരൻ എഴുതിയ വരികൾക്ക് അനന്തരാമന്‍ അനിൽ സംഗീതം പകർന്ന ഈ ചിത്രത്തിലെ ഗാനം സൂരജ് സന്തോഷ് ആലപിക്കുന്നു.

 

മേക്കപ്പ്-സ്മിത രാജേഷ്, ശാലി അഞ്ജന, കല- ടീജി ഗോപി, കോസ്റ്റ്യം- ശാലി അഞ്ജന, സ്റ്റില്‍സ്- സജീവ്  എം പി, സംഗീത് എസ് നായര്‍, ഡിസൈന്‍- രമേഷ് ബാബു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ആദര്‍ശ് എം ലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷൈജു പദ്മനാഭന്‍, സൗണ്ട് ഡിസൈൻ ആൻഡ് മിക്‌സിങ്- ജിന്റോ കെ ജെ ടെക്കോയ്, എഡിറ്റര്‍- ശ്രീകേഷ്, സ്റ്റുഡിയോ- മീഡിയ പ്ലസ്, നിര്‍മ്മാണം-എ എസ് ദിനേശ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍- പ്രസാദ് കണ്ണന്‍, ക്യാമറ- അസിസ്റ്റന്റ്-അരുൺ,കൊറിയോഗ്രാഫി-സജിത്ത്.

 

നഷ്ട പ്രണയത്തിന്റെയും നേട്ട പ്രണയത്തിന്റെയും ഇടയിൽ മാറിയ കാലത്തെ ബന്ധങ്ങളുടെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന പ്രതീക്ഷകളും ആകുലതകളും സമകാലിക സംഭവങ്ങളും കൂടി ഇഴചേരുമ്പോൾ "മഴയായ് അവൾ" അരമണിക്കൂറിൽ മനോഹരമായ കഥാനുഭവമായി മാറുന്നു. പ്രണയവും സൗഹൃദവും സ്നേഹവുമെല്ലാം  ഒന്നിൽ നിന്നു തുടങ്ങി പല വഴിയായി ഒഴുകി ഒടുവിൽ മനസ്സിൽ ഒരു ചെറു മഴയായി പെയ്തിറങ്ങുന്ന ഈ ചെറു സിനിമ യുട്യൂബിൽ റിലീസായി. പിആർഒ-ശബരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT