ADVERTISEMENT

മാതൃദിനത്തിന്റെ സന്ദേശം പൊതു സമൂഹത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹൃദയ സ്പർശിയായ ഹ്രസ്വചിത്രമൊരുക്കി ഡോൺ ബോസ്കോ ഇമേജ്, വെണ്ണല. സലേഷ്യൻ ബാംഗ്ലൂർ പ്രൊവിൻസിന്റെ മാധ്യമ പ്രേഷിത പ്രവർത്തന കേന്ദ്ര ഡയറക്ടർ കൂടിയായ ഫാ: സന്തോഷ് മണിക്കൊമ്പേലാണ് 'സ്വപ്നങ്ങൾക്കൊപ്പം' എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

 

മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ മനോഹാരിയമ്മയും ശ്രദ്ധേയനായ യുവതാരം ശ്രീവാസനുമാണ് ചിത്രത്തിൽ മുഖ്യ റോളുകൾ ചെയ്തിരിക്കുന്നത്.   അബ്രാഹം  പാമ്പാടി, ഗോഡ്‌വിൻ  മാനുവൽ ,ഡിക്സൺ ഡേവിസ്, ആന്റണി  സുരേഷ്, ജോമോൻ ജോർജ്, സി.മിനി എന്നിവർ വേഷമിട്ടിരിക്കുന്ന ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് സുധിനും കാർത്തിക്കുമാണ്. ധനുഷാണ് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്.

 

സംസ്ഥാന തല ഹ്രസ്വചിത്ര മത്സരത്തിൽ പുരസ്‍കാരം നേടിയ 'ഒരു തീപ്പെട്ടി പറഞ്ഞ കഥ' എന്ന ചിത്രത്തിന് ശേഷം ഫാ: സന്തോഷ് മാണികോമ്പല് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രമാണ് 'സ്വപ്നങ്ങൾക്കൊപ്പം'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT