ദ് സ്റ്റുഡന്റ്; ഹ്രസ്വചിത്രം കാണാം

student
SHARE

പഠിക്കാനുള്ള അതിയായ മോഹം ഉള്ളിൽ പേറുന്ന ഒരു തമിഴ് നാടോടി ബാലികയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്ന ദ് സ്റ്റുഡന്റ് എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന മനോഹരമായ ഒരു സന്ദേശമുള്ളതാണ് ഈ കൊച്ചു ചിത്രം. മാതാപിതാക്കൾക്ക് പലപ്പോഴും അവരുടെ ജീവിതസാഹചര്യം മൂലം അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം വൈകിപോകാറുണ്ട്. പ്രത്യേകിച്ച് അന്യ സംസ്ഥാനത്തു നിന്നും വന്നു പാർക്കുന്ന കുടുംബങ്ങൾക്ക്.

പഠിക്കാനുള്ള തന്റെ ആഗ്രഹം കുട്ടി മാതാപിതാക്കൾക്ക് കാണിച്ചു കൊടുക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. തൃശൂർ ജില്ലയിലെ വല്ലച്ചിറ എന്ന ഗ്രാമത്തിലാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.തമിഴ് ബാലികയായി  വേഷമിട്ടിരിക്കുന്ന പാറു വളരെ നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ആദിലക്ഷ്മി എന്ന കുട്ടിയാണ് പാറു ആയി അഭിനയിച്ചിരിക്കുന്നത്. വരുൺ കുമാർ അപ്പയായും നീതു കെ. എസ്. അമ്മയായും വേഷമിട്ടിരിക്കുന്നു.

സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുധീഷ് ശിവശങ്കരനാണ്. ക്യാമറ:അക്ഷയ് ജെയിംസ്. സംഗീതം:വിഷ്ണുദാസ്. എഡിറ്റിങ് :ഫ്രാങ്ക്ളിൻ ബി സെഡ്.സൗണ്ട് ഡിസൈൻ :ശ്രീജിത്ത്‌ ശ്രീനിവാസൻ. കളറിങ് :ഇജാസ് നൗഷാദ്. നിർമാണം:സേതു ശിവൻ പ്രൊഡക്‌ഷൻസ് ആൻഡ് അനുമോദ് പ്രൊഡക്‌ഷൻ ഹൗസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS