ADVERTISEMENT

സോളമന്റെയും ലിസിയുടെയും മനോഹരമായ പ്രണയം പറയുന്ന സോളമന്റെ ഉത്തമഗീതം എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പൂർണമായും ആലപ്പുഴയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ആലപ്പുഴ സ്വദേശിയായ വിമൽ ജോബ് ദേവസ്യയാണ്.  കാത്തി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഖിൽ തോമസ് എബ്രഹാം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

 

വർഷങ്ങളായി സോളമൻ തന്റെ മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രണയം കാമുകിയായ ലിസിയോട് അവളുടെ കല്യാണത്തിന്റെ തൊട്ടു മുമ്പ് പറയുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ സാരാംശം. ഷൈനാസ് ഇല്യാസ് ആണ് നായക കഥാപാത്രമായ സോളമനെ അവതരിപ്പിച്ചിരിക്കുന്നത്. നായിക കഥാപാത്രമായ ലിസിയായി വർഷ പ്രസാദ് കയ്യടി നേടുന്നു. ഫ്രഡിനെന്റ് എന്ന കഥാപാത്രത്തെ ഗ്രാഷ് അവതരിപ്പിച്ചിരിക്കുന്നു. നിതിൻ സണ്ണി,   ജയദാസ് പുന്നപ്ര, സജി ആലപ്പുഴ, പുന്നപ്ര മധു, വിൽസപ്പൻ പറവൂർ, അനന്തു പെരുമ്പാവൂർ, ബെൻസി മോൻ, ദാസ് പറവൂർ തുടങ്ങിയ നിരവധി കലാകാരന്മാർ അഭിനയിച്ചിട്ടുണ്ട്. 

 

ആലപ്പുഴയുടെ ഭംഗിയും നാച്ചുറൽ ആയ കുറെ കഥാപാത്രങ്ങളെയും ഓരോ ഫ്രെയ്മിലും ഒപ്പിയെടുത്തിരിക്കുന്നത് ക്യാമറമാൻ രതീഷ് കെ അയ്യപ്പനാണ് . മനോഹരമായ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ബോണി ലൂയിസ് ആണ്. എഡിറ്റർ റൗഫ്, കലാസംവിധാനം അമൽ ജോബ്, ചീഫ് അസോസിയറ്റ് ഡയറക്ടർ സന്തോഷി റാണ സാഹ, അസോസിയറ്റ് ഡയറക്ടേഴ്സ് റോബിൻ ഔസേപ്പ്, സുമേഷ് മാധവൻ, അസോസിയേറ്റ് ക്യാമറമാൻ ദിലീഷ് ദാമോദരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT