ചർച്ചയായി ബൈനറി എറര്‍ ഹ്രസ്വചിത്രം; നായകൻ സണ്ണി വെയ്ൻ

binary-erroe
SHARE

തിരശീലയിലും ക്യാമറയ്ക്കു പിന്നിലും ലിംഗഭേദമെന്ന ആശയത്തെക്കുറിച്ച് വിപുലമായ ചർച്ചകൾക്ക് വഴിതുറന്നിടുകയാണ് മാധ്യമപ്രവർത്തകയായ അഞ്ജന ജോര്‍ജ് സംവിധാനം ചെയ്ത ബൈനറി എറർ എന്ന ഹ്രസ്വചിത്രം. നടൻ സണ്ണി വെയ്ൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ ട്രാന്‍സ്മാന്‍ പൈലറ്റ് ആദം ഹാരി ഇതാദ്യമായി സിനിമാലോകത്തുമെത്തുകയുമാണ്.

നവാഗത സംവിധായകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ആട്, അഞ്ചാം പാതിര സിനിമകളുടെ സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസിന്‍റെ നേതൃത്വത്തില്‍ തുടക്കമിട്ട 'നേരമ്പോക്കിന്‍റെ' ബാനറിൽ നിർമിച്ചതാണ് വേറിട്ട പ്രമേയവുമായുള്ള ഈ ചിത്രം. യുട്യൂബ് ചാനലായ "നേരമ്പോക്കിൽ' റിലീസ് ചെയ്ത ചിത്രത്തിനു മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിക്കുന്നത്. ഒന്നരലക്ഷത്തിനടുത്ത് കാഴ്ചക്കാരെ ഇതിനകം ചിത്രം സ്വന്തമാക്കി കഴിഞ്ഞു.

സുനിൽ ശങ്കറും അഞ്ജന ജോർജും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവ് ലിജോ പോൾ. മൂന്നു സംസ്ഥാന അവാര്‍ഡുകൾ നേടിയ ലിജു പ്രഭാകര്‍ കളറിങ് നിർവഹിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം പ്രകാശ് അലക്‌സ്. സൗണ്ട് ഡിസൈന്‍ അരുണ്‍ രാമ വര്‍മ്മ. പെര്‍ഫോമൻസ് ഡയറക്ടര്‍ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, ഛായാഗ്രഹണം അശ്വിൻ നന്ദകുമാർ, ആ‍ർട്ട് മനു ജഗത്, വിഎഫ്എക്സ് ചേതൻ പി.ജെ, സ്റ്റിൽസ് അജിലാൽ, ഡിസൈൻ നിഥിൻ എസ്,

മേക്കപ്പ് അമൽ ഹരിദാസ്, പ്രൊഡക്‌ഷൻ കൺട്രോളർ ശബരിനാഥ് ആർ., പ്രൊഡക്‌ഷൻ കോ‍ർഡിനേറ്റർ സുധീജ് എസ്, ഫെസ്റ്റിവർ ക്യുറേറ്റർ അഞ്ജലി ജോർജ്ജ്, സൗണ്ട് എൻജിനീയ‍ർ ജോൺ ഗ്രിഗറി, സൗണ്ട് മിക്സ് അഭിഷേക് ചെറിയാൻ. കെപിഎസി ലീല, എബ്രഹാം ഇടയാടി, ചാരു ചിന്‍മണി, സൂഫി മരിയ, മെറിന്‍ കൊമ്പന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}