വസ്ത്രങ്ങൾ നഷ്ടപ്പെട്ട് പബ്ലിക് ടോയ്‌ലെറ്റിൽ കുടുങ്ങിയ ഈവയുടെ കഥ; ട്രെയിലർ

eva-trailer
SHARE

വിജനമായ സ്ഥലത്തെ പബ്ലിക് ടോയ്‌ലെറ്റിൽ വസ്ത്രങ്ങൾ നഷ്ടപ്പെട്ട് ഒരു രാവും പകലും കഴിയേണ്ടി വന്ന ഈവയുടെ കഥ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മാധവിക്കുട്ടിയുടെ ജീവിതകഥ പറഞ്ഞ നീർമാതളത്തിന്റെ പൂക്കൾ എന്ന ഹ്രസ്വ ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തെത്തിയ സോഹൻലാലാണ് ഈവയുടെ സംവിധായകൻ. സംസ്ഥാന ഗവൺമെന്റിന്റെ ഏഴ് അവാർഡുകളുൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ 'നീർമാതളത്തിന്റെ പൂക്കൾ'ക്ക് ശേഷം ഓർക്കുക വല്ലപ്പോഴും, കഥവീട്, ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി, അപ്പുവിന്റെ സത്യാന്വേഷണം, സ്വപ്‌നങ്ങൾ പൂക്കുന്ന കാട്'എന്നീ സിനിമകളൊരുക്കിയ സോഹൻലാൽ പതിനാല് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു ഹ്രസ്വചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 

അടുത്ത കാലത്തു കേരളത്തിൽ നടന്ന ചില സംഭവങ്ങളിൽ നിന്നാണ് ഈവയുടെ ആശയം ലഭിച്ചതെന്ന് സംവിധായകൻ സോഹൻലാൽ പറയുന്നു: മലയാളിയുടെ സ്‌ത്രീ സങ്കൽപം ലോകത്തെമ്പാടുമുള്ള, എന്തിന് നമ്മുടെ ഇന്ത്യയിലെ തന്നെ മറ്റ് പല സംസ്ഥാനങ്ങളിലേയും പുരുഷന്മാരുടെ കാഴ്ച്ചപ്പാടിൽ നിന്നും വ്യത്യസ്തമാണ്. പുതിയ തലമുറയുടെ സമീപനത്തിൽ ചെറിയ മാറ്റമുണ്ടെങ്കിലും ഡീപ് റൂട്ടഡ് ആയ ചില മനോഭാവങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. അതിനെ പ്രതിരോധിക്കാനുള്ള ആർജവം പുതിയ തലമുറയിലെ കുറേ പെൺകുട്ടികൾ കാണിക്കുന്നുണ്ടെങ്കിലും സമൂഹത്തിന്റെയാകെ മാറ്റമായി അത് മാറിയിട്ടില്ല.

 

ഇവയായി അഭിനയിക്കാൻ എന്തിന് ബംഗാളിൽ നിന്നൊരു താരം! ഇവിടെ മലയാളത്തിൽ നല്ല നടിമാരില്ലേ! എന്ന് എന്നോട് ചോദിച്ചവരുണ്ട്. ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യ പായൽ മുഖർജി തന്നെയായിരുന്നു. പിന്നെ, നഗ്നയായി ക്യാമറക്കു മുന്നിൽ ഇരിക്കേണ്ടിവരുമെന്നൊക്കെ മലയാളത്തിലെ നായികമാരോട് പറഞ്ഞാലുള്ള പ്രതികരണം എന്തായിരിക്കുമെന്ന് അവരോടത് ചോദിച്ചു നോക്കിയിട്ടില്ലാത്തതുകൊണ്ടുതന്നെ എനിക്കറിയില്ല. ഇപ്പോൾ, 'ഈവ’ അവർ കണ്ടതിനു ശേഷമാണു ഇതേ ആവശ്യവുമായി ഞാൻ സമീപിക്കുന്നതെങ്കിൽ ഒരുപക്ഷേ, ചിലരെങ്കിലും തയാറായേക്കും.

സിനിമാരംഗത്തെ സഹപ്രവർത്തകരായ, വളരെ പ്രഫഷനലായ സാങ്കേതിക പ്രവർത്തകരാണ് ഈവയുടെ അണിയറയിൽ പ്രവർത്തിച്ചത്. വിഷ്ണു പ്രഭാകർ ഛായാഗ്രഹണവും ഋഷി കലാസംവിധാനവും നയന ചമയവും മനോജ് ചിത്രസംയോജനവും ഷാബു ശബ്ദമിശ്രണവും പ്രദിപ്ശങ്കർ കളറിങ്ങും നിർവഹിച്ചു. ധീരജ് സുകുമാരനാണ് സംഗീതം. ജിഷ്ണു എസ്. എസ്. ഡിസൈൻ ചെയ്ത പോസ്റ്ററുകളും ശ്രദ്ധേയമായി. ഗ്രിഫിൻമാർക്ക് എന്ന ബാനറിൽ ഈവ നിർമിച്ചത് അനോഖ രാജൻ. 

പ്രശസ്ത ചിത്രകാരൻ കെ.പി. മുരളീധരൻ ഈവ കണ്ട് വരച്ച ഗ്രാഫിക് സ്റ്റോറി മനോരമഓൺലൈനിൽ വായിക്കാം:  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS