ADVERTISEMENT

പാടുന്നു എന്നല്ലാതെ അങ്ങനെയൊരു കണക്കൊന്നും സൂക്ഷിച്ചുവയ്‌ക്കാറില്ലെന്നു യേശുദാസ് പറയുന്നു. പക്ഷേ സിനിമയിയിലും ആൽബങ്ങളിലുമെല്ലാമായി ഗന്ധർവനാദത്തിൽ അരലക്ഷം പാട്ടുകളെങ്കിലും പിറന്നിട്ടുണ്ടാവും എന്നാണ് സംഗീത ഗവേഷകരുടെ കണക്ക്. അങ്ങനെയെങ്കിൽ ഓരോ വർഷവും യേശുദാസ് പാടിയത് ശരാശരി ആയിരം പാട്ടുകൾ! ഒരു ദിവസം വിവിധ ഭാഷകളിലായി 11 പാട്ടുകൾ പാടി റെക്കോർഡ് ചെയ്‌ത റെക്കോർഡും യേശുദാസിന്റെ പേരിൽ തന്നെ. ഇന്ത്യൻ ഭാഷകളിൽ്  പാടാത്തതു കാശ്‌മീരിയിലും ആസാമീസിലും മാത്രം. ലോകഭാഷയായ ഇംഗ്ലീഷിൽ മാത്രമല്ല, അറബിയിലും ലത്തീനിലും റഷ്യനിലും പാടിയിട്ടുണ്ട് യേശുദാസ്. പാട്ടിനു പിന്നാലെ ഒഴുകിയെത്തിയ അംഗീകാരങ്ങൾക്കും കണക്കില്ല. ഇത്രയേറെ പാട്ടുകൾക്കിടയിൽ ആദ്യം പാടിയ നാലുവരികളോട് ഒരു പ്രത്യേക ഇഷ്‌ടമാണെന്ന് യേശുദാസ് പറയും. പക്ഷേ മികവിന്റെ മാറ്റളന്ന ഏറ്റവും പ്രിയപ്പെട്ട ഗാനമേതാവും? 

‘ഹിന്ദിയിലെ തുടക്കകാലത്ത് താൻസൺ എന്ന ചിത്രത്തിനു വേണ്ടി പാടിയ ഷഡ്‌ജനെ പായാ... എന്നു തുടങ്ങുന്ന ഗാനമാണത്. നമ്മുടെ ശങ്കരാഭരണം രാഗത്തോട് സാദൃശ്യമുള്ള ബിലാവൽ എന്ന രാഗത്തിൽ രവീന്ദ്ര ജെയ്‌ൻ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏറെ രാഗ വിസ്‌താരങ്ങളും റെന്ററിങ്ങുമെല്ലാം ഉള്ള പാട്ട്. അതു കേട്ടു പഠിക്കാനും റിഹേഴ്‌സലിനുമായി തന്നെ തന്നെ ആറ് ദിവസമെടുത്തു. 12–13 മിനിട്ട് ദൈർഘ്യമുള്ള ആ പാട്ട് രണ്ട് ദിവസമായിട്ടാണ് റെക്കോർഡ് ചെയ്‌തത്. പല ടേക്കുകൾ വേണ്ടി വന്നു. ഇന്നത്തെ പോലയല്ല, ലൈവ് റെക്കോർഡിങ് ആണ് അന്ന്. ഒരു ഇൻസ്ട്രമെന്റിൽ പിഴവ് സംഭവിച്ചാൽ വീണ്ടും പാടി റെക്കോർഡ് ചെയ്യണം. റെക്കോർഡിങ് കഴിഞ്ഞതും രവീന്ദ്ര ജെയ്‌നിനും എനിക്കും പനി പിടിച്ചു. അദ്ദേഹം ആശുപത്രിയിലും ഞാൻ വീട്ടിലും കിടപ്പായി. അത്രയേറെ മാനസിക–ശാരീരിക അധ്വാനം ആ പാട്ടിനു പിന്നിലുണ്ട്. ആകെ ഒൻപത് പാട്ടുകളാണ് ആ സിനിമയിൽ പാടിയത്. നിർഭാഗ്യവശാൽ ആ സിനിമ നടന്നില്ല. പാട്ടുകളും റിലീസ് ചെയ്‌തില്ല. പക്ഷേ ഇപ്പോൾ യുട്യൂബിൽ ആരോ ഇട്ടിട്ടുണ്ട്.  പിന്നീട് ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ രാഗസഭാതലം... എന്ന ക്ലാസിക്കൽ ഗാനം താൻസണിലെ ആ ഗാനത്തിന്റെ പ്രേരണയിൽ ഞാൻ രവീന്ദ്രനോട് പറഞ്ഞ് ചെയ്യിച്ചതാണ്’–യേശുദാസ് വ്യക്‌തമാക്കി. 

സ്വന്തം ഗാനങ്ങളിൽ യേശുദാസിന് ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ എതൊക്കെയാവും? സിനിമയിലെ ആദ്യ ഗാനത്തിന്റെ സുവർണ ജൂബിലി വേളയിൽ(2011)  ഒഴിവാക്കലുകളുടെ ധർമ്മസങ്കടത്തോടെ യേശുദാസ് തിരഞ്ഞെടുത്ത ഏറ്റവും പ്രിയപ്പെട്ട 50 ചലച്ചിത്ര ഗാനങ്ങൾ ഇതാ..

∙ മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു...

 

∙ പ്രവാചകൻമാരെ പറയൂ...

 

∙ കായാമ്പൂ കണ്ണിൽ വിടരും...

 

∙ ഇന്നലെ നീയൊരു സുന്ദര രാഗമായ്...

 

∙ സ്വപ്‌നങ്ങൾ.. സ്വപ്‌നങ്ങളെ നിങ്ങൾ...

 

∙ **നാദബ്രഹ്‌മത്തിൻ...

 

∙ ചക്രവർത്തിനീ...

 

∙ താമസമെന്തേ വരുവാൻ....

 

∙ പ്രാണസഖീ...

 

∙ ആയിരം പാദസരങ്ങൾ കിലുങ്ങി...

 

∙ പത്മ തീർഥമേ ഉണരൂ...

 

∙ പാടാത്ത വീണയും പാടും...

 

∙ മഞ്‌ജു ഭാഷിണി ...

 

∙ സംഗമം...സംഗമം...

 

∙ സന്യാസിനി... 

 

∙ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...

 

∙ വാതിൽ പഴുതിലൂടെൻ മുന്നിൽ...

 

∙ നക്ഷത്ര ദീപങ്ങൾ തിളങ്ങി...

 

∙ രാമകഥ ഗാനലയം...

 

∙ പ്രമഥവനം വീണ്ടും... 

 

∙ ഹരി മുരളീ രവം...

 

∙ നീലരാവിൽ ഇന്നു നിന്റെ...

 

∙ ദേവീ... ആത്മരാഗമേകാൻ...

 

∙ മധുരം ജിവാമൃത ബിന്ദു...

 

∙ പാതിരാമഴയേതോ...

 

∙ പാടുവാനായ് വന്നു നിന്റെ....

 

∙ പേരറിയാത്തൊരു നൊമ്പരത്തെ...

 

∙ കളിവീട് ഉറങ്ങിയല്ലോ...

 

∙ പൂമൂഖ വാതിൽക്കൽ സ്‌നേഹം വിടർത്തുന്ന...

 

∙ ആരോ വിരൽമീട്ടി...

 

∙ ശ്രീരാഗമോ തേടുന്നു നീ...

 

∙ ഇന്നലെ എന്റെ നെഞ്ചിലേ....

 

∙ അമ്മ മഴക്കാറിന്...

 

∙ ഒരു നറു പുഷ്‌പമായ്...

 

∙ ചിറകാർന്ന മൗനം...  

 

∙ ഷഡജനെ പായാ എ വര്‌ധൻ...(ഹിന്ദി)

 

∙ ചാന്ദ് ജൈസേ...(ഹിന്ദി)

 

∙ ജബ്‌ദീപ് ജലേ ആനാ...(ഹിന്ദി)

 

∙ ജാനം..ജാനം...തേരേ മേരേ പ്യാർ...(ഹിന്ദി)

 

∙ ഗോരി തേരാ ഗാവ് ബഡാ പ്യാരാ...(ഹിന്ദി)

 

∙ കണ്ണേ..കലൈ മാനേ....(തമിഴ്)

 

∙ അമ്മാ എൻട്ര് അഴൈകാത...(തമിഴ്) 

 

∙ പൂവേ..സെം പൂവേ...(തമിഴ്)

 

∙ നെഞ്ചേ...നെഞ്ചേ....(തമിഴ്)

 

∙ മലരേ..കുറിഞ്ചി മലരേ...(തമിഴ്)

 

∙ സോനേ..സോനേ...(കന്നട) 

 

∙ എല്ലെല്ലൂ സംഗീതവേ..(കന്നട)

 

∙ ആകാശ ദേശാന....(തെലുങ്ക്)

 

∙ ദാരി ചൂപിന ദേവതാ...(തെലുങ്ക്)

 

∙ നാമ് ഷൊകുന്തോലതാ...(ബംഗാളി–മാനസമൈനേയുടെ അതേ ട്യൂൺ)

English Summary:

Approximate numbers of songs sung by KJ Yesudas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com