ADVERTISEMENT

അടുത്ത ബന്ധു അതുല്‍ ഹരിദാസിന്റെ വിവാഹത്തിന് സാരിയിൽ തിളങ്ങി ഗായിക സിതാര കൃഷ്ണകുമാർ. ഇടുക്കിയിൽ വച്ചു നടന്ന വിവാഹത്തിൽ സിതാര സകുടുംബം പങ്കെടുത്തു. മഞ്ഞ നിറത്തിലുള്ള സാരിയാണ് ഗായിക ധരിച്ചത്. റോയൽ ബ്ലൂ– ഗോൾഡൻ കോംബിനേഷനിലുള്ള ബോർഡറുണ്ട് സാരിയിൽ. നീലയും ഗോൾഡനും ഇടകലർന്ന ഡിസൈൻ ആണ് പല്ലു ഭാഗത്ത് നൽകിയിരിക്കുന്നത്. റോയൽ ബ്ലൂ നിറത്തിലുള്ള ബ്ലൗസ് ആണ് സിതാര സാരിക്കൊപ്പം അണിഞ്ഞത്. എൽബോ സ്ലീവ്‌സ് ഉള്ള ബ്ലൗസിൽ വീതി കുറഞ്ഞ ബോർഡറും ഉൾപ്പെടുത്തിയിരിക്കുന്നു. സിംപിംൾ ആഭരണങ്ങളും ഹെയർസ്റ്റൈലും സിതാരയുടെ ലുക്ക് പൂർണമാക്കുന്നു. 

എറണാകുളത്തെ ക്വീൻസ് മൈൻ‍ഡ് ഡിസൈനർ ബുട്ടീക് ആണ് സിതാരയ്ക്കു വേണ്ടി സാരി തയ്യാറാക്കിയത്. ശ്രേഷ്ഠ മേക്കപ്പിലെ രജിഷ മേക്കപ്പും ഡൊമിനിക് സ്റ്റൈലിങ്ങും ചെയ്തു. സിതാര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സാരി ചിത്രം ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. സിതാരയുടെ ഭർത്താവ് ഡോ.സജീഷ് ആണ് ചിത്രം പകർത്തിയത്. ഫോട്ടോ ക്രെഡിറ്റ് എവിടെയെന്നു ചോദിച്ചായിരുന്നു സജീഷിന്റെ കമന്റ്. ഇനിയും ഇതുപോലെ മികച്ച പ്രകടനം നടത്തുകയാണെങ്കിൽ ഫോട്ടോ ക്രെഡിറ്റ് വയ്ക്കും എന്നു സിതാര രസകരമായ മറുപടിയും നൽകി.

വിവാഹവിരുന്നിനിടെയുള്ള ആഘോഷക്കാഴ്ചകൾ സജീഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഗായകനും സിതാരയുടെയും സജീഷിന്റെയും അടുത്ത സുഹൃത്തുമായ മിഥുൻ ജയരാജും കുടുംബവും അതുലിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. എല്ലാവരും ഒരുമിച്ചുള്ള യാത്രയിലെ നിമിഷങ്ങളും സജീഷ് പോസ്റ്റ് ചെയ്തു. 

വീട്ടുവിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം സിതാര ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പാട്ട് പോലെ തന്നെ സിതാരയുടെ മേക്കോവറിനും ആരാധകർ ഏറെയാണ്. സിതാര മുടിയിൽ നടത്തുന്ന പരീക്ഷണങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ ഫാഷൻ തന്റെ പാഷൻ അല്ലെന്നും വസ്ത്രധാരണത്തിലും മേക്കപ്പിലുമൊന്നും പ്രത്യേകിച്ച് ഒന്നും ശ്രദ്ധിക്കാറില്ലെന്നും അടുത്തിടെ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ഗായിക തുറന്നു പറഞ്ഞിരുന്നു. മേക്കപ്പിനെക്കുറിച്ചു പറഞ്ഞു തരുന്നതും വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതുമൊക്കെ സുഹൃത്തുക്കളാണെന്നും സിതാര പറയുന്നു.

English Summary:

Sithara Krishnakumar at family function

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com