ADVERTISEMENT

കോട്ടയം∙ ഇടുക്കി മുൻ എംപിയും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ ഫ്രാൻസിസ് ജോർജ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകും. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. കേരള കോൺഗ്രസ് സ്ഥാപക ചെയർമാനും മുൻ മന്ത്രിയുമായ കെ.എം.ജോർജിന്റെ മകനാണ് ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നും ഫ്രാൻസിന് ജോർജ് വിജയിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് സ്ഥാനാർഥികളുടെ നേരിട്ടുള്ള പോരാട്ടമാണെന്നതാണ് കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുക. 

കേരള കോൺഗ്രസ് (എം) പ്രതിനിധിയും നിലവിലെ എംപിയുമായ തോമസ് ചാഴിക്കാടനെയാണ് എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എൽ‌ഡിഎഫും യു‍ഡിഎഫും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച ലോക്സഭാ സീറ്റാണ് കോട്ടയം. കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം.ജോർജിന്റെ മകനാണ് ഫ്രാന്‍സിസ് ജോർജ്. വിദേശകാര്യം, പ്രതിരോധം, വ്യവസായം എന്നീ പാർലമെന്റ് സമിതികളിൽ അംഗമായിരുന്നു. 2016ലും 2021ലും ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്നും മൽസരിച്ച അദ്ദേഹം റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടിരുന്നു.

English Summary:

Francis george udf candidate in kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT