ADVERTISEMENT

കഴിഞ്ഞയാഴ്ച മനോരമ ഓൺലൈനിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പത്തു സ്റ്റോറികൾ. ഒപ്പം പോയ വാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും

നാദമയൂഖം – ഗാനഗന്ധർവന് ശതാഭിഷേകം

yesudas-thumb

യേശുദാസ്– ദാസേട്ടൻ! ലോകത്ത് എവിെടയുമുള്ള മലയാളികൾക്ക് അഭിമാനിക്കാനുള്ള മലയാളമുഖം, സുപരിചിതനാമം, ഗന്ധർവനാദം! നമ്മുടെ നിത്യ ജീവിതത്തിലും ബോധമണ്ഡലത്തിലും അദ്ദേഹത്തെപ്പോലെ സ്വാധീനം െചലുത്തിയ ഒരു വ്യക്തിയും ഗായകനും വേറെയില്ല.

പൂർണ്ണ രൂപം വായിക്കാം

ഭീകരർക്ക് ‘താടി വച്ച’ പേടിസ്വപ്നം, കടൽക്കൊള്ളക്കാരെ തുരത്തിയ ‘മാർകോസ്’

2018ലെ നാവിക ദിനാഘോഷത്തിനു മുന്നോടിയായുള്ള റിഹേഴ്സലിനിടെ ഇന്ത്യൻ നാവികസേനയിലെ മറീൻ കമാൻഡോസ് (മാർകോസ്) (Photo by Punit PARANJPE / AFP)
2018ലെ നാവിക ദിനാഘോഷത്തിനു മുന്നോടിയായുള്ള റിഹേഴ്സലിനിടെ ഇന്ത്യൻ നാവികസേനയിലെ മറീൻ കമാൻഡോസ് (മാർകോസ്) (Photo by Punit PARANJPE / AFP)

അറബിക്കടലിൽ ചരക്കുകപ്പൽ റാഞ്ചാനുള്ള ശ്രമം വിജയകരമായി തടഞ്ഞ് രാജ്യത്തിന്റെ അഭിമാനമായി മാറിയ കമാൻഡോ സംഘം – ‘മാർകോസ്’. അറബിക്കടലിൽ ലൈബീരിയൻ ചരക്കുകപ്പൽ റാഞ്ചാൻ കടൽക്കൊള്ളക്കാർ ശ്രമിക്കുന്നുവെന്ന വിവരമറിഞ്ഞയുടൻ അവിടേക്ക് ഇരച്ചെത്തിയ ഈ ‘മാർകോസ്’ ആരാണ്?

പൂർണ്ണ രൂപം വായിക്കാം

സ്വപ്നത്തിലെ പുരുഷ കാമനകൾ; ജെ.എം.കൂറ്റ്സെയ്ക്ക് പദ്മരാജനോട് പറയാനുള്ളത്

Padmarajan-coetzee

കാറ്റായും മഴയായും മലരായും മണമായും എത്തുന്ന ഗന്ധർവൻ. മറ്റാർക്കും കാണാൻ കഴിയാത്ത എന്നാൽ പ്രണയിനിക്കു മാത്രം വ്യക്തമായി കാണാൻ കഴിയുന്ന കാമുകൻ. അറിവായും നിറവായും നിനവായും നിഴലായും ജീവനിൽ നിറയുന്ന വിശുദ്ധൻ. ദേവസദസ്സിൽ സൗന്ദര്യത്താൽ പരസ്പരം മത്സരിക്കുന്ന അപ്സരസ്സുകളെ ഉപേക്ഷിച്ച്, ഭൂമിയിലെ നിസ്സാരയായ പെൺകുട്ടിയിൽ ജീവിത സായൂജ്യം കണ്ടെത്തിയ ദേവൻ.

പൂർണ്ണ രൂപം വായിക്കാം

2024 ൽ വീട് പണിയാൻ പോകുന്നവരോട് ചില ഓർമപ്പെടുത്തലുകൾ

house-2024

പാലുകാച്ചൽ കഴിഞ്ഞ സമയത്ത് 'സൂപ്പർ' എന്നുതോന്നുന്ന പലകാര്യങ്ങളും രണ്ടുവർഷം കഴിഞ്ഞാൽ 'തലവേദനയായല്ലോ' എന്നുതോന്നാം. ഇത്തരത്തിൽ വീടുപണി കഴിഞ്ഞു കുറച്ചുവർഷങ്ങൾ കഴിഞ്ഞിട്ടുള്ളവർക്ക്, 'വീട്ടിൽ ഒഴിവാക്കാമായിരുന്നു' എന്ന് പിന്നീട് തോന്നിയ കാര്യങ്ങൾ എന്തൊക്കെയാകാം? ഓരോരുത്തരുടെയും ജീവിതരീതി പ്രകാരം പല ഉത്തരങ്ങൾ ഉണ്ടാകാം.

പൂർണ്ണ രൂപം വായിക്കാം

യുദ്ധം തകർത്ത ഗാസയിൽ ഉടലെടുത്ത അജ്ഞാത ഫംഗസുകൾ

ഗാസയിൽ നിന്നുള്ള കാഴ്ച (Photo: X/ @MonitorX99800)
ഗാസയിൽ നിന്നുള്ള കാഴ്ച (Photo: X/ @MonitorX99800)

ഇസ്രയേൽ–ഹമാസ് പോരാട്ടം ആരംഭിച്ചിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷമാണ് ഇടവേളകൾ ഇല്ലാതെ ഇത്രയും നാൾ തുടർച്ചയായി ഇസ്രായേൽ പലസ്തീൻ സംഘർഷം തുടരുന്നത്. കുട്ടികൾ ഉൾപ്പെടെയുള്ളവരെ ബന്ദിയാക്കിയതിലും, കൂട്ടക്കൊലയ്ക്കും ജൈവായുധ ഉപയോഗത്തിനും എല്ലാം നിരന്തരം പഴികേട്ടിരുന്ന ഇസ്രയേൽ സൈന്യം ഇപ്പോൾ ഗാസയിൽ മറ്റൊരു പ്രതിസന്ധി നേരിടുകയാണ്. അജ്ഞാതമായൊരു ഫംഗസ് ബാധയാണ് ഇസ്രായേൽ സൈന്യത്തെ കുഴപ്പത്തിലാക്കിയിരിക്കുന്നത്.

പൂർണ്ണ രൂപം വായിക്കാം

പ്രമേഹ ചികിത്സയ്ക്ക് വയനാട്ടിലെത്തി; ഇന്ന് 110 പശുക്കളുള്ള ഡെയറി ഫാം ഉടമ

മോഹൻദാസ് ഡെയറി ഫാമിൽ (ചിത്രം: കർഷകശ്രീ)
മോഹൻദാസ് ഡെയറി ഫാമിൽ (ചിത്രം: കർഷകശ്രീ)

ഇരിഞ്ഞാലക്കുടയിൽ 15 വർഷമായി പശുവളർത്തലുണ്ടായിരുന്നത് ക്രമേണ അവസാനിപ്പിച്ച് പൂർണമായും വയനാടുകാരനായി മാറി അദ്ദേഹം. 110 പശുക്കളും പ്രതിദിനം 1200 ലീറ്റർ പാലും ഉൽപാദിപ്പിക്കുന്ന മഹേശ്വരി ഡെയറി ഫാം സുൽത്താൻ ബത്തേരിക്കു സമീപം നായ്ക്കട്ടിയിലാണ് സ്ഥിതിചെയ്യുന്നത്.

പൂർണ്ണ രൂപം വായിക്കാം

ജഗദീഷ് 2.0; ഈ കണ്ടതൊന്നുമല്ല ജഗദീഷ്

ജഗദീഷ്
ജഗദീഷ്

കോമഡി വേഷങ്ങളിൽ തിളങ്ങി നിൽക്കുമ്പോൾത്തന്നെ നായകനായും പ്രതിനായകനായും സ്വാഭവ നടനായും ജഗദീഷ് വേഷമിടുകയും അതിൽ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ, സ്ത്രീധനം, പൊന്നാരംതോട്ടത്തെ രാജാവ്, ഗൃഹപ്രവേശം, വെൽക്കം ടു കൊടൈക്കനാൽ, സ്ഥലത്തെ പ്രധാന പയ്യൻസ് എന്നീ സിനിമകളിൽ നായകനായും വരവേൽപ്പ്, വക്കീൽ വാസുദേവ്, സന്താന ഗോപാലം, നയം വ്യക്തമാക്കുന്നു തുടങ്ങിയ സിനിമകളിൽ നെഗറ്റീവ് വേഷങ്ങളിലും ജഗദീഷ് തിളങ്ങി.

പൂർണ്ണ രൂപം വായിക്കാം

അതിഥിതൊഴിലാളി സ്ഥലം വാങ്ങി വീടുവച്ചു കൊച്ചിയിൽ; പ്രചോദനം ഈ ദമ്പതികളുടെ കഥ

കൊച്ചിയില്‍ നിർമിച്ച വീടിനു മുന്നിൽ അഭിജിത്തും കുടുംബവും. (ചിത്രം: മനോരമ)
കൊച്ചിയില്‍ നിർമിച്ച വീടിനു മുന്നിൽ അഭിജിത്തും കുടുംബവും. (ചിത്രം: മനോരമ)

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്...’ 1970ൽ പുറത്തിറങ്ങിയ ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയിലെ ഈ പാട്ട് അഭിജിത് കേട്ടിട്ടുണ്ടോ എന്നറിയില്ല. ഒരുപക്ഷേ കേട്ടിട്ടുണ്ടെങ്കിൽ അദ്ദേഹം ഇനി ഒഡീഷയിലേക്കു പോകുമ്പോൾ അറിയാതെയെങ്കിലും ഈ വരികൾ മൂളും. തൊഴിൽ തേടി കേരളത്തിലെത്തിയതാണ് ഒഡീഷ സ്വദേശി അഭിജിത് മണ്ഡൽ. ഈ നാട് അദ്ദേഹത്തിനു മുന്നിൽ വാതിൽ തുറന്നുതന്നെ കൊടുത്തു.

പൂർണ്ണ രൂപം വായിക്കാം

ഒരു മാസം മദ്യപിക്കാതിരുന്നാല്‍ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ


Representative image. Photo Credit:OlegEvseev/istockphoto.com
Representative image. Photo Credit:OlegEvseev/istockphoto.com

മദ്യപാനികള്‍ മദ്യം ഉപേക്ഷിക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വിവരിക്കുകയാണ്‌ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ നല്‍കിയ അഭിമുഖത്തില്‍ ഗുരുഗ്രാം മാരെങ്കോ ഏഷ്യ ഹോസ്‌പിറ്റല്‍സിലെ ഗ്യാസ്‌ട്രോളജി ആന്‍ഡ്‌ ഹെപറ്റോബൈലിയറി സയന്‍സ്‌ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ.വിഭോര്‍ പരീഖ്‌.

പൂർണ്ണ രൂപം വായിക്കാം

സവർക്കറെ പോലെ പിണറായി മാപ്പപേക്ഷ നൽകിയിട്ടില്ല; വാസ്തവമറിയാം

fact-check-art-1

ബ്രിട്ടിഷ് പട്ടാളത്തിന്റെ തടവിൽ നിന്നുള്ള ജയിൽ മോചനത്തിന് വി.ഡി.സവർക്കർ മാപ്പപേക്ഷ എഴുതി നൽകിയത് പോലെ മുഖ്യമന്ത്രി പിണറായി വിജയനും ജയിൽ മോചിതനാകാൻ മാപ്പപേക്ഷ എഴുതി നൽകിയെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വസ്തുതയറിയാം.

പൂർണ്ണ രൂപം വായിക്കാം

 

പോയ വാരത്തിലെ മികച്ച വിഡിയോ

പോയ വാരത്തിലെ മികച്ച പോഡ്കാസ്റ്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com