ADVERTISEMENT

സ്പൈസി വിഭവങ്ങളുടെ പറുദീസയാണ് ശ്രീലങ്ക. കറികളിൽ പലതരത്തിലുള്ള മുളകുകൾ ചേർക്കുന്നതു ശ്രീലങ്കൻ പാചകത്തിന്റെ സവിശേഷതയാണ്, ഡെവിൾഡ് എന്നാൽ സ്പൈസി എന്നാണ്. ഏരിപൊരി വിഭവങ്ങളൊക്കെ ഡെവിൾഡാണ്! എരിവ് ചേർക്കാത്ത കറിക്കു രുചിയില്ല എന്നാണ് ഇവിടുത്തെ വിശ്വാസം. സ്പൈസി ശ്രീലങ്കൻ രുചിക്കൂട്ട് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • എല്ലോടുകൂടിയ ചിക്കൻ – 1/2 കിലോഗ്രാം
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മുളകുപൊടി – 1 ടീസ്പൂൺ
  • കുരുമുളകുപൊടി – 1 ടീസ്പൂൺ
  • നാരങ്ങാ നീര് – 1/2 മുറി നാരങ്ങയുടേത്
  • എണ്ണ – ആവശ്യത്തിന്
  • തക്കാളി – 1
  • ബെൽപെപ്പേഴ്സ് – 1
  • കറിവേപ്പില – 2 തണ്ട്

സോസ് തയാറാക്കാൻ വേണ്ട ചേരുവകൾ

  • എണ്ണ – ആവശ്യത്തിന്
  • വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂൺ
  • ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
  • പച്ചമുളക് – 1 ടീസ്പൂൺ
  • സവാള അരിഞ്ഞത് – 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ 
  • വറ്റൽ മുളക് ചൂടാക്കി പൊടിച്ചത് – 2 1/2 ടീസ്പൂൺ 
  • ടുമാറ്റോ സോസ് – 3 ടേബിൾ സ്പൂൺ 
  • സോയാ സോസ് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ബൗളിൽ എല്ലോടുകൂടിയ ചിക്കൻ കഷ്ണങ്ങൾ എടുക്കുക. ഇതിലേക്ക് അരമുറി നാരങ്ങാ നീര് പിഴിഞ്ഞതും ഒരു ടീസ്പൂൺ വീതം മുളകുപൊടി, കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു മാരിനേറ്റ് ചെയ്ത് അര മണിക്കൂർ ഫ്രിജിൽ വയ്ക്കുക. മൈദ, കോൺഫ്ലവർ, മുട്ട ഇതൊന്നും ഇതിൽ ചേർക്കുന്നില്ല. അര മണിക്കൂറിനുശേഷം ഈ ചിക്കൻ ഫ്രൈ ചെയ്തെടുക്കാം. അതിനായി ഒരു പാനിൽ ഫ്രൈ ചെയ്യാൻ ആവശ്യമുള്ള എണ്ണ ഒഴിച്ചു ചൂടായ ശേഷം അതിലേക്കു ചിക്കൻ കഷ്ണങ്ങൾ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ഇഷ്ടത്തിനനുസരിച്ച് ഡീപ് / ഷാലോ ഫ്രൈ ചെയ്തെടുക്കാം. ഡീപ് ഫ്രൈ ആയാൽ എല്ലാ ഭാഗവും നല്ലതു പോലെ മൊരിഞ്ഞു കിട്ടും. ഫ്രൈ ആയതിനുശേഷം ചിക്കൻ മറ്റൊരു പാത്രത്തിലേക്കു മാറ്റുക.

Sri Lankan Devilled Chicken
Sri Lankan Devilled Chicken. Image Credit : Jimmy Kamballur.

സോസ് തയാറാക്കാൻ 

ഒരു ഫ്രൈയിങ് പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടായ ശേഷം അതിലേക്കു ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് (1 ടീസ്പൂൺ വീതം), സവാള എന്നിവ ( 2 ടീസ്പൂൺ വീതം) ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നതിനു മുൻപായി വഴറ്റിയെടുക്കാം. പാകത്തിനു വഴന്നു വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി (1/2 ടീസ്പൂൺ), വറ്റൽ മുളക് ചൂടാക്കി പൊടിച്ചതും (2 1/2 ടീസ്പൂൺ) ടുമാറ്റോ സോസും (3 ടേബിൾ സ്പൂൺ) സോയാ സോസും (1ടീസ്പൂൺ) ചേർത്തു നന്നായി യോജിപ്പിക്കുക. ശേഷം ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ ഇതിേലക്കു ചേർത്തു മിക്സ് ചെയ്യുക. അതിനുശേഷം ചതുര കഷ്ണങ്ങളായി അരിഞ്ഞെടുത്ത തക്കാളി, ബെൽ പെപ്പേഴ്സും (3 നിറത്തിലുള്ളത്) സവാളയും കുറച്ച് കറിവേപ്പിലയും കൂടി ഇതിലേക്കു ചേർത്തു നന്നായി യോജിപ്പിക്കുക. വളരെ സിംപിളായിട്ടുള്ള എരിപൊരി ശ്രീലങ്കൻ ഡെവിള്‍ഡ് ചിക്കൻ െറഡി.

Content Summary : Anything with deviled in the title means you are going to have a foodgasm of flavours going on in your mouth! Sri Lankans love their food spicy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com