ഗ്രിൽഡ് ലാംപ് ചോപ്സ്; ആടിന്റെ വാരിയെല്ല് കനലിൽ ചുട്ടെടുത്തത് : വിഡിയോ
Mail This Article
ഭക്ഷണപ്രിയരെ കൊതിപ്പിക്കുന്നൊരു കിടിലൻ വിഭവമാണ് ആടിന്റെ വാരിയെല്ല് കനലിൽ ചുട്ടെടുത്തത്.
ആരേയും കൊതിപ്പിക്കും രുചി. വളരെ എളുപ്പത്തിൽ തയാറാക്കിയെടുക്കാവുന്ന ഗ്രിൽഡ് ലാംപ് ചോപ്സ്. ആടിന്റെ വാരിയെല്ലിനോടു ചേർന്ന ഭാഗമാണ് ഗ്രിൽ ചെയ്യാൻ എടുത്തിരിക്കുന്നത്. ഏറ്റവും മാംസളവും മൃദുവുമായ മാംസ ഭാഗമാണിത്. ആവി പറക്കുന്ന ലാംപ് ചോപ്സിനൊപ്പം സാലഡ് കൂടിയുണ്ടെങ്കിൽ ഡിന്നർ ഗംഭീരം. ഷെഫ് സിനോയ് ജോണും ഷെഫ് ഷിബിനും ചേർന്നാണ് മനോരമ ഓൺലൈൻ പാചകത്തിനു വേണ്ടി ഈ വിഭവം തയാറാക്കുന്നത്.
ഗ്രിൽഡ് ലാംപ് ചോപ്സ്
ചേരുവകൾ
- മട്ടൺ ചോപ്സ് – 5
- ഉപ്പ് – 1/2 ടീസ്പൂൺ
- കുരുമുളക് പൊടിച്ചത് – 1/2 ടീസ്പൂൺ
- വറ്റൽ മുളക് പൊടിച്ചത് – 1/2 ടീസ്പൂൺ
- മിക്സ് ഹെർബ്സ് – 1/2 ടീസ്പൂൺ
- ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
- കടുക് അരച്ചത് – 1/2 ടീസ്പൂൺ
- എണ്ണ– 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
മട്ടൺ വൃത്തിയാക്കി കട്ട് ചെയ്തു വയ്ക്കുക. ഇത് മാരിനേറ്റ് ചെയ്യാനായി 1/2 ടീസ്പൂൺ വീതം ഉപ്പ്, കുരുമുളക് പൊടിച്ചത്, വറ്റൽ മുളക് പൊടിച്ചത്, മിക്സ് ഹെർബ്സ്, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, കടുക് അരച്ചത് (കടുകും വിനാഗിരിയും ചേർത്ത് അരച്ചത്) എന്നിവ എടുത്ത് ഇതിലേക്ക് 1 ടേബിൾ സ്പൂൺ എണ്ണയും കൂടി ചേർത്ത് നന്നായി യോജിപ്പിച്ചു മട്ടൺ ചോപ്സിലേക്കു തേച്ചു പിടിപ്പിച്ചു അര മണിക്കൂർ ഫ്രിജിൽ വയ്ക്കുക.
അരമണിക്കൂറിനുശേഷം ഇത് ഗ്രില്ലിലേക്ക് വച്ച് പത്തു മിനിറ്റ് നേരം ഗ്രില്ല് ചെയ്തെടുക്കാം. ഗ്രിൽഡ് ലാംപ് ചോപ്സ് റെഡി ഇതൊരു പ്ലേറ്റിലേക്ക് മാറ്റി സാലഡിനൊപ്പം വിളമ്പാം.
Content Summary : Check out this smoky & spicy Grilled Lamb Chops