ADVERTISEMENT

കിരുകിരാന്നുള്ള പിറുപിറുപ്പ് മാറിയിട്ടുണ്ടാവില്ല മുളകുതരികളുടെ... വെളിച്ചെണ്ണയുടെ സുഗന്ധപൂരിത തിളക്കത്തിൽ വെട്ടിത്തിളങ്ങി ചിക്കൻസുഗന്ധവും പേറി വരുന്ന ആ മുളകുതരികളാണ് കലൂർ എ ജെ റസിഡൻസിയിലെ കാലിക്കട്ട് റഹ്‌മാനിയ ഹോട്ടലിലെ കേത്തൽ ചിക്കന്റെ സിഗ്നേച്ചർ. 

കേത്തൽ ചിക്കൻ എന്നാൽ 400 ഗ്രാമിൽ താഴെ തൂക്കമുള്ള സ്പ്രിങ് ചിക്കൻ മാത്രം. 400 ഗ്രാമിനു മുകളിൽ തൂക്കം വന്നാൽ അന്ത കോഴികളെ  കേത്തൽ പ്രിപ്പറേഷന് തമിഴ്‌നാട്ടിൽ നിന്ന്  ഇങ്ങോട്ട് വാങ്ങമാട്ടേൻ.  അറുക്കുന്ന ദിനം തന്നെ പൊരിക്കണം എന്ന നിർബന്ധമുള്ളതുകൊണ്ട് ഗെസ്റ്റിന്റെ ഏകദേശ എണ്ണമനുസരിച്ചാകും കോഴികളെ അറുത്ത് മസാല പുരട്ടി വയ്ക്കുന്നത്. മസാലയെന്ന് കേട്ട് ധാരാളം കോംപ്ലിക്കേഷനൊന്നും ഇതിലുണ്ടാകുമെന്ന് കരുതരുത്. ഏറ്റവും ശുദ്ധമായതും ലളിതമായതും എന്ന  ഫോർമുലയാണ് കേത്തൽ പ്രപ്പറേഷന്. ഉപ്പ് , മഞ്ഞൾ, ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് , മുളക്പൊടി, ചതച്ച മുളക് എന്നിവ മാത്രമാണ് ചേരുവകൾ. വെളിച്ചെണ്ണ മാത്രമേ പൊരിക്കാനെടുക്കൂ. ഉപയോഗിച്ച വെളിച്ചെണ്ണ പിന്നീടുപയോഗിക്കില്ല.

നന്നായി തിളച്ച വെളിച്ചെണ്ണയിലേക്ക് മസാല പുരട്ടിയ കുഞ്ഞിക്കോഴികളെ പൊരിക്കാനിടും. പൊരിച്ചു വാങ്ങിയശേഷം കശ്മീരി മുളക് ഉണക്കി ചതച്ചത് അതേ എണ്ണയിൽ മൊരിയിച്ചെടുക്കും. ഒരൽപംപോലും ഇത് കരിഞ്ഞാൽ ചുവ വേറെയാകും. കോഴിക്കും മുളകുതരികൾക്കും ഒരേ മൊരിവുപാകം കിട്ടുന്നതാണ് കേത്തലിന്റെ കാതൽ. 

ഒരു പ്ലേറ്റ് കേത്തൽ എന്നാൽ ഒരു ഫുൾ സ്പ്രിങ് ചിക്കൻ തന്നെ. എട്ടുപീസുകൾ വരും. ചപ്പാത്തിയും മധുരമൂറുന്ന ഫ്രഷ്  ലൈമുമാണ് അകമ്പടി. ലൈംവാട്ടറാണെങ്കിലോ അൺലിമിറ്റഡ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com