ADVERTISEMENT

കുഴലപ്പം പോലൊരു ഐസ്ക്രീം– എംജി റോഡിൽ ഷേണായീസിന് എതിർവശമുള്ള കുമ്മട്ടിക്കാ ജ്യൂസ് എന്ന പേരിലെ ഷോപ്പിലെ ചോക്‌ലേറ്റ് ഐസ്‌ക്രീം റോളിനെ അങ്ങനെ വിശേഷിപ്പിക്കാം. സത്യത്തിൽ ഐസ്ക്രീമിന് ഇതിൽ വലിയൊരു റോൾ ഇല്ല. ചോക്‌ലേറ്റ് പേസ്ട്രിയും ഫ്രഷ് ക്രീമും വൈറ്റ് ചോക്‌ലേറ്റ് സോസും അടങ്ങിയ ഫ്യൂഷനാണ് ഈ വിഭവം. 

ഉണ്ടാക്കിയെടുക്കുന്നതു തന്നെ കാണാനൊരു കലയാണ്. നേരത്തേ തയാറാക്കിയ ചോക്‌ലേറ്റ് പേസ്ട്രിയിൽ സമൃദ്ധമായി ഫ്രഷ് ക്രീമും വൈറ്റ് ചോക്‌ലേറ്റ് സിറപ്പും കോരിയൊഴിച്ച് സ്പാറ്റുല കൊണ്ട് അധികം അമർത്താതെ ഫോൾഡ് ചെയ്യും. ഇതു ചെയ്യുന്നത് ഫ്രീസ് ചെയ്ത നേർത്ത ഐസ് പാളി മുകളിലുള്ള ഒരു പലകമേൽ വച്ചാണ്. തുടർന്ന് ഫോൾഡ് ചെയ്ത പേസ്ട്രി – ക്രീം മിശ്രിതം നേർപ്പിച്ചു പരത്തും. ചതുരാകൃത്രിയിൽ എല്ല  സ്ഥലത്തും ഒരുപോലെ കനം വരുന്ന രീതിയിലാണ് പരത്തുന്നത്. പിന്നീട് കനംകുറഞ്ഞ സ്റ്റീൽ സ്പാറ്റുല കൊണ്ട് , പരത്തിയ മിശ്രിതം മുകളിലേക്ക് നീളത്തിൽ ചിരകിയെടുക്കും. അപ്പോൾ പേസ്ട്രിമിശ്രിതം ചെറു റോളുകളായി രൂപാന്തരം പ്രാപിക്കുന്ന മനോഹരകാഴ്ച കാണാം.

ഒരു പേസ്ട്രി കൊണ്ടുണ്ടാക്കുന്ന ഇത്തരം ചുരുളുകൾ ഏകദേശം അഞ്ചാറെണ്ണം വരും. ഇവയുടെ മേൽ ചോക്‌ലേറ്റ് സിറപ്പും പലവർണ ഷുഗർ ബോളുകളും വിതറി കസ്റ്റമറുടേ മേശമേലേക്ക്. 

ഫ്രീസിങ് തണുപ്പോ കുത്തുന്ന എസ്സൻസുകളോ ഇല്ലാത്തതിനാൽ സൊറപറഞ്ഞിരുന്ന് എത്രവേണമെങ്കിലും നുണയാവുന്ന വിഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com