ADVERTISEMENT

മോഡേൺ അടുക്കളയിൽ അധികമാരും പരീക്ഷിക്കാത്ത വിഭവമാണ് ചക്കക്കുരു ചതച്ചുലർത്ത്. ഒരു തനിഗ്രാമീണവിഭവം.  ചക്കക്കുരു കൊണ്ടുള്ള ഉലർത്തുകറിയാണിതെന്ന് കാഴ്ചയിൽ തോന്നുകയേ ഇല്ല, രുചിയോ ബഹുകേമം.

അധികം മൂക്കാത്ത ചക്കക്കുരു ആണ് ഇതിനുത്തമം. തോട് ച‌ുരണ്ടിക്കളഞ്ഞ് നാലായി പിളർന്ന് ഉപ്പിട്ട് കുക്കറിൽ വേവിക്കുക. വെന്ത കുരു വറ്റൽമുളക് ചേർത്ത് വെള്ളമില്ലാതെ മിക്സിയിലോ അമ്മിക്കല്ലിലോ ചതച്ചെടുക്കുക. അധികം ചതഞ്ഞ് കുഴഞ്ഞുപോകരുത്. തരുതരുപ്പായി കിട്ടുന്നതാണ് പരുവം. 

ഇനി ചീനച്ചട്ടിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും ചുവന്നുള്ളിയും മൂപ്പിക്കാം. ഒരു നുള്ള് മഞ്ഞൾ ചേർക്കാം. ഉള്ളി മൊരിയുമ്പോൾ ഒരു പിടി തേങ്ങചിരകിയതും ചതച്ച ചക്കക്കുരുവും ചേർത്ത് ഉലർത്തിയെടുക്കാം.

പിൻകുറിപ്പ് : ഇതിലൽപ്പം ഉണക്കച്ചെമ്മീൻപൊടി വിതറി ഈ ഉലർത്തിനെ വേറെ ലെവലിലേക്കു കൊണ്ടുപോകുന്നവരും ഉണ്ട്– കഞ്ഞിക്ക് ബഹുകേമം !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com