ADVERTISEMENT

An Apple A Day Keeps the Doctor Away എന്നാണ് പഴമൊഴി. എന്നാൽ ആപ്പിൾ സൂക്ഷിച്ചു കഴിച്ചില്ലെങ്കിൽ ഡോക്ടറെ കാണേണ്ടി വരുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ആപ്പിളിന്റെ കുരുപോലും കളയാതെ അകത്താക്കുന്ന സ്വഭാവമുണ്ടോ? സൂക്ഷിക്കണം. ആപ്പിൾക്കുരുവിന്റെ എണ്ണം കൂടും തോറും അപകടകരമാണ്.  ആപ്പിൾക്കുരു ചവച്ചരച്ച് കഴിക്കുന്നതിലൂടെ, ദഹന രസവുമായി ചേർന്ന് സയനൈഡ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അമിഗ്ഡലിൻ എന്ന പദാർഥം ഉണ്ടാകുന്നു. അമിഗ്ഡലിനിൽ അടങ്ങിയിരിക്കുന്ന സയനൈഡും ഷുഗറും ശരീരത്തിൽ പ്രവേശിച്ച് അതിന്റെ പ്രവർത്തന ഫലമായി ഹൈഡ്രജൻ സയനൈഡ് രൂപപ്പെടുന്നതിലൂടെ മരണം വരെ സംഭവിക്കാം.

വീര്യം കൂടിയ വിഷമാണ് സയനൈഡ്. ഓക്സിജനുമായി ചേർന്നാണ് സയനൈഡ് അപകടകാരിയാകുന്നത്. അത്തിപ്പഴം, ചെറി, പ്ലം, പീച്ച് തുടങ്ങിയ പഴങ്ങളിലും അമിഗ്ഡലിൻ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഈ പഴങ്ങളുടെ കുരുവിന്റെ കട്ടിയുള്ള തോട് വയറ്റിലെ ദഹനരസത്തോട് ചേരാതെ സംരക്ഷിക്കും.

ഒരു ആപ്പിളിൽ ഏകദേശം 20 കുരുവെങ്കിലും കാണും. 200 കുരു പൊടിച്ചെടുത്താൽ ഒരു കപ്പ് നിറയെ ലഭിക്കും.  മനുഷ്യ ശരീരത്തെ ദോഷമായി ബാധിക്കാൻ ഇതു മതി. ഒരു ഗ്രാം ആപ്പിൾ കുരുവിൽ നിന്ന് 0.06 മുതൽ 0.24 മില്ലി ഗ്രാം സയനൈഡ് വരെ ശരീരത്തിൽ എത്തും. 

കുട്ടികൾക്കും വളർത്തു മൃഗങ്ങൾക്കും ആപ്പിൾ കൊടുക്കുമ്പോൾ കുരു മാറ്റിയിട്ട് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വളരെ കുറച്ച് ആപ്പിൾ കുരു കഴിച്ചാൽ പേടിക്കേണ്ട കാര്യമില്ല. പക്ഷേ എണ്ണം കൂടും തോറും സൂക്ഷിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com