ADVERTISEMENT

ക്രിസ്മസ് എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ചിത്രം കേക്കുകളുടേതായിരിക്കും. വനില, ചോക്ലേറ്റ്, ബ്രൗണി എന്നിവയുൾപ്പെടെ കൊതിയൂറും കേക്കുകൾ. ക്രിസ്മസ് തിരക്കിലമർന്ന ചെന്നൈ നഗരത്തിൽ മലയാളികളുടേത് ഉൾപ്പെടെയുള്ളവരുടെ കടകളിൽ കേക്കിന് ഏറെ ഡിമാൻഡ്. ഒട്ടേറെ മലയാളി വീട്ടമ്മമാർ വ്യത്യസ്തമായ കേക്കുകൾ നിർമിച്ചു വിൽപന നടത്തുന്നുമുണ്ട്. ക്രിസ്മസ് - പുതുവർഷ അവധിക്കായി പലരും നാട്ടിലേക്ക് പോകുമെന്നതിനാൽ 23വരെയാണ് ചെന്നൈയിലെ കേക്ക് വിപണിയിൽ കച്ചവടം പൊടിപൊടിക്കുക.

ഫ്രൂട്ട് കേക്ക്, വനില, ചോക്ലേറ്റ്, ബ്രൗണി തുടങ്ങിയവയ്ക്കാണ് ആവശ്യമേറെ.. പ്ലം, ആൽമണ്ട് കേക്കുകളും ചോദിക്കുന്നവരുണ്ട്. ഫ്രൂട്ട് കേക്കിനോടു മലയാളികൾ പ്രത്യേകം സ്നേഹം കാണിക്കുന്നു. 

കിസ്മിസ്, അണ്ടിപ്പരിപ്പ്, ബദാം എന്നിവയുൾപ്പെടെയുള്ള ഡ്രൈഫ്രൂട്ട്സ് ചേർത്താണിതു തയാറാക്കുക. അതേസമയം, മുൻ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പേർ വനില കേക്കിനോടു താൽപര്യം കാണിക്കുന്നതായി വീട്ടിൽ കേക്കുകൾ നിർമിച്ചു വിതരണം ചെയ്യുന്ന മലയാളി എൽമ കുര്യൻ പറഞ്ഞു. പൊതുവെ ഫ്രൂട്ട് കേക്കിനാണ് എപ്പോഴും ആവശ്യക്കാർ കൂടുതലെങ്കിലും ഇത്തവണ പ്രായമായവർ‍ കൂടുതൽ വനില വാങ്ങാനാണ് താൽപര്യം കാണിക്കുന്നതെന്നും എൽമ പറഞ്ഞു. 10 വർഷമായി എൽമ കേക്ക് ഒരുക്കുന്നു.ഇൻസ്റ്റന്റ് കേക്കുകളും വിപണിയിൽ ലഭ്യമാണ്. 1000 രൂപ വരെയാണ് ഒരു കിലോ ഫ്രൂട്ട് കേക്കിന്റെ വില. വനിലയ്ക്ക് 500 രൂപയും ചോക്ലേറ്റിന് 600 രൂപയും.

English Summary: Christmas Cake, Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com