വിളിക്കാതെ വന്ന കുട്ടികളെ വിരുന്നൂട്ടി ഒരു മനുഷ്യൻ; കണ്ണ് നിറയ്ക്കും ഈ വിഡിയോ

food-kids
SHARE

വിശന്ന വയറിനു ഭക്ഷണം കൊടുക്കുന്നതിൽ പരം സന്തോഷം വേറെയുണ്ടോ? സമ്പൽ സമൃദ്ധമായ വിരുന്നുകളിൽ വിളിക്കാതെ കയറി വരുന്നവരെ ആട്ടിയോടിക്കുന്ന കാഴ്ച പലപ്പോഴും കണ്ടിട്ടുണ്ട്. എത്ര തിരക്കിലും ചിലർ മറ്റുള്ളവർക്കു നൽകുന്ന പരിഗണന പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകും. ഈ വിരുന്നിൽ പങ്കെടുത്തവർ പോലും ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടുണ്ടാകില്ല. കാമറാ കണ്ണുകളിൽ പതിഞ്ഞ ഈ കാഴ്ച ഏറെ നന്മയുള്ളതാണ്.

വലിയൊരു വിരുന്നിൽ വിളിക്കാത്ത അതിഥികളായി കയറി വന്ന രണ്ടു കുട്ടികൾക്ക് ഭക്ഷണം വിളമ്പികൊടുക്കുന്ന ഈ വിഡിയോ കണ്ടാൽ ആരുടെയും കണ്ണു നിറഞ്ഞു പോകും. ഒരു പ്ലേറ്റിൽ രണ്ടു പേർക്കും വേണ്ട ഭക്ഷണം വിളമ്പി നൽകി തിരക്കില്ലാത്ത ഒരു സ്ഥലത്ത് അവരെ ഇരുത്തി, അവർക്കു രണ്ടു പേർക്കും കുടിക്കാൻ രണ്ടു ഗ്ലാസുകളിലായി പാനിയവും നൽകുന്ന വിഡിയോ, നല്ല മനുഷ്യർ നമുക്കു ചുറ്റും ഇപ്പോലും ഉണ്ടെന്ന് പറഞ്ഞ് നിരവധി പേർ ഷെയർ ചെയ്തു. നടൻ അജു വർഗീസ് ഇൻസ്റ്റഗ്രമിൽ പങ്കുവച്ചതാണ് ഈ വിഡിയോ.

View this post on Instagram

♥️

A post shared by Aju Varghese (@ajuvarghese) on

English Summary: Viral Video in Instagram, Shared by Ajuvarghese 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA