കോവിഡിനൊപ്പം മഴക്കാലവും; അറിയാം രോഗപ്രതിരോധത്തിന്റെ രുചികൾ
Mail This Article
മഴ ഇടിച്ചുകുത്തിപ്പെയ്യുമ്പോൾ ചൂടുചായ ഊതിയൂതിക്കുടിച്ച് പരിപ്പുവടയും രുചിച്ച് അങ്ങനെ മഴത്താളത്തിൽ അലിഞ്ഞിരിക്കാൻ രസമാണ്. പൊള്ളുന്ന ചൂടിനു റ്റാറ്റാ പറഞ്ഞ് തണുപ്പിന്റെ മൂടുപടമിട്ട് മഴക്കാലമെത്തി. മഴക്കാലത്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ശീലിക്കാവുന്ന ചില ചില്ലറ രുചികൾ ഇതാ
തുളസിക്കാപ്പി
ഗ്രീൻ ടീ എന്നൊക്കെ പേരിട്ട് ചില പരിഷ്കാരികളുണ്ട്. പക്ഷേ, ഇവരൊക്കെ വരുന്നതിന് എത്രയോ കാലങ്ങൾക്കു മുൻപേ നല്ല ചൂടു കരുപ്പെട്ടിക്കാപ്പിയിൽ തുളസിയില ഇട്ടുകഴിക്കുന്നതു പതിവായിരുന്നു; പ്രത്യേകിച്ച് മഴക്കാലത്ത്. ബാക്ടീരിയ, ഫംഗസ് രോഗബാധകളെ വിരട്ടിയോടിക്കും നമ്മുടെ തുളസിക്കാപ്പി. പ്രതിരോധ ശേഷി അങ്ങനെ കത്തിക്കയറി വരും. പനി പമ്പയും ഇന്ത്യൻ മഹാസമുദ്രവും കടന്ന് ദൂരെപ്പോവും
ഇഞ്ചിയും തേനും
നിവിൻപോളിക്കൊപ്പം ദുൽഖറും എന്നു പറഞ്ഞതുപോലെയാണ് ഇഞ്ചിയും തേനും. അൽപം തേനിൽ ഇത്തിരി ഇഞ്ചിനീരു ചേർത്തു കഴിച്ചുനോക്കൂ. മനസ്സിനും വയറിനും ഒരു സുഖം കിട്ടും. ബാക്ടീരിയയെ തുരത്താനും അണുബാധകളെ ചെറുക്കാനും ശേഷിയുള്ള താരങ്ങളാണ് രണ്ടുപേരും. തൊണ്ടവേദനയും തൊട്ടുതീണ്ടില്ല. ഡെങ്കി അടക്കമുള്ള ഏതു പനിയും പടിക്കു മുന്നിലെത്തുമ്പോഴേക്ക് വിരട്ടി വിടും, രണ്ടുപേരും.
ചൂടൻ സൂപ്പുകൾ
നല്ല ചൂടുള്ള സൂപ്പുകൾ പ്രതിരോധ ശേഷി ഉയർത്തും. ചിക്കനോ മുട്ടയോ സൂപ്പാക്കി കുഞ്ഞുങ്ങൾക്ക് കൊടുത്തുനോക്കൂ. മരുന്നു കഴിക്കുന്നത്ര വിഷമമില്ലാതെ ആസ്വദിച്ചു കഴിച്ചോളും, ആരോഗ്യവും വയ്ക്കും. സൂപ്പ് മട്ടനാണെങ്കിൽ പറയുകയേ വേണ്ട. അനാവശ്യ പ്രിസർവേറ്റീവുകളും മസാലകളും അടങ്ങിയ റെഡി ടു മെയ്ക്ക് സൂപ്പുകൾ കഴിവതും ഒഴിവാക്കി വീട്ടിൽത്തന്നെ നല്ല മൺപാത്രത്തിൽ സൂപ്പുണ്ടാക്കുന്നതാണ് ഫലപ്രദം. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, വിവിധയിനം പച്ചക്കറികൾ എന്നിവകൂടി ചേർത്താൽ പൊളിച്ചടുക്കും.
റൈസ് സൂപ്പ് എന്നുവിളിക്കാവുന്ന നല്ല കുത്തരിക്കഞ്ഞി ചൂടോടെ കഴിക്കുന്നതു നല്ലതാണ്. സൂപ്പാണെന്ന് ആരോടും വീമ്പിളക്കരുതെന്നു മാത്രം.
ധാന്യങ്ങൾ
പ്രോട്ടീനുകൾ, ഫാറ്റി ആസിഡുകൾ, കരോട്ടിനോയിഡുകൾ, ബി കോംപ്ലക്സ് വിറ്റാമിനുകൾ, വിറ്റാമിൻ സി തുടങ്ങിയവ ഉള്ള ധാന്യങ്ങൾ മഴക്കാലത്ത് നല്ലതാണെന്ന് വൈദ്യശാസ്ത്രം അംഗീകരിച്ചതാണ്. നല്ല ചെറുപയറോ കടലയോ തുവരപ്പരിപ്പോ വേവിച്ചതു മഴക്കാലത്ത് കഴിച്ചാൽ രോഗങ്ങളെ അകറ്റിനിർത്താം. പരിപ്പുവടയും മഴക്കാലവും തമ്മിലുള്ള ബന്ധം ഇപ്പോൾ പിടികിട്ടിയില്ലേ.
പഴങ്ങൾ
പ്രകൃതി ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ പഴങ്ങളും പച്ചക്കറികളുമാണ് താനേ ഉണ്ടാക്കുക. നമ്മൾ മനുഷ്യർ കുത്തിപ്പഴുപ്പിച്ച് എല്ലാ പഴങ്ങളും എല്ലാ കാലത്തും ഉണ്ടാക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് മഴക്കാലത്തുണ്ടാവുന്ന പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ സ്വാഭാവികമായും രോഗപ്രതിരോധ ശേഷി
English Summary : How to improve immunity power in Monsoon Season