‘നിങ്ങൾ എന്തു കഴിക്കുന്നുവോ അതാകുന്നു നിങ്ങൾ’

HIGHLIGHTS
  • വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക
  • രുചിമാത്രം നോക്കി ഭക്ഷിക്കുന്നവർ യഥാർഥത്തിൽ ആപത്തിലേക്കാണ് പോകുന്നത്
food-time
Representative Image. Photo Credit : Jack Frog / Shutterstock.com
SHARE

ഭക്ഷണം പോഷകപ്രദമായാൽ പോരാ രുചികരവുമാകണം. വിശക്കുമ്പോൾ നമ്മുടെ മനസ്സുതേടുന്നത് പോഷകമൂല്യമുള്ള ഭക്ഷണമല്ല, രുചിയുള്ള ഭക്ഷണമാണ്. രുചി നമുക്കുതരുന്ന ആനന്ദം ചെറുതല്ല. സദ്യ രുചികരമായാൽ നാം തിരക്കുന്നത് ആരാണ് പാചകം ചെയ്‌തതെന്നാവും. വയറിനു വേണ്ടിയാകരുത്, ഭക്ഷണം ശാരീരികവും മാനസികവുമായ സന്തോഷവും സംതൃപ്‌തിയും തരുന്നതാകണം.

‘നിങ്ങൾ എന്തു കഴിക്കുന്നുവോ അതാകുന്നു നിങ്ങൾ’’ എന്ന വാക്യം ശ്രദ്ധിച്ചാൽ ആഹാരത്തിന്റെ സ്വാധീനം മനസിലാക്കാം. ‘അന്നം തന്നെ ഔഷധ’മെന്ന് വേദവും പറയുന്നു.

ഉത്സവാഘോഷങ്ങളിലും മറ്റുചടങ്ങുകളിലും ഭക്ഷണത്തിനുള്ള സ്‌ഥാനം ശ്രദ്ധിക്കുക.

എന്നാൽ രുചിമാത്രം നോക്കി ഭക്ഷിക്കുന്നവർ യഥാർഥത്തിൽ ഒരാപത്തിലേക്കെടുത്തു ചാടുകയാണ്. നമുക്കാവശ്യമായ ഭക്ഷണം രുചികരമായി തയാറാക്കുകയാണു വേണ്ടത്.

കൃത്രിമ രാസവസ്‌തുക്കൾ ഉപയോഗിച്ച് നിറം, മണം, രുചിയും നൽകി ഭക്ഷണമുണ്ടാക്കുന്നവർ ഒരുക്കുന്ന കെണിയിൽ വീഴുകയല്ല വേണ്ടത്.

നല്ലതെന്നു കരുതി നാം കഴിക്കുന്ന പല ഭക്ഷണപദാർഥങ്ങളും വിഷലിപ്‌തമെന്നും മായങ്ങളുടെ മായാലോകത്താണ് നാം ജീവിക്കുന്നതെന്നും അറിയുക.

ഭക്ഷണവും ആരോഗ്യവും തമ്മിലുള്ള ബന്ധംപഠിച്ചാൽ നാം അശ്രദ്ധമായും തെറ്റായും എഴുതിയ ഒരു ‘പരീക്ഷ’യുടെ റിസൽറ്റാണ് രോഗമെന്നറിയും.

ശരീരത്തിനാവശ്യമുള്ളതു മാത്രം കൊടുത്ത് ശരീരത്തോടു നീതി പുലർത്തിയാൽ മാത്രമേ ശരീരം ആരോഗ്യകരമായി നിലനിൽക്കൂ.

കൃത്രിമ ഭക്ഷണ-പാനീയങ്ങൾ സ്‌ഥിരമായി കഴിച്ച് ശരീരത്തെ കബളിപ്പിച്ചാൽ സ്വാഭാവിക ഭക്ഷണങ്ങളോടു താൽപര്യം കുറയുകയും ശരീരത്തിനു പോഷകക്കുറവ് നേരിടുകയും അതുവഴി രോഗങ്ങൾ വർധിക്കുകയും ചെയ്യും. ഇതിനുപുറമേ ശരീരത്തിലെത്തുന്ന വിഷവസ്‌തുക്കൾ  പുറന്തള്ളാൻ ശരീരത്തിന് ഒരുപാട് ഊർജം ചെലവഴിക്കേണ്ടിവരും.

ശരീരം ഒരു ദേവാലയം എന്നു കരുതുക. എങ്കിൽ കഴിക്കുന്ന ഭക്ഷണം എത്ര ശുദ്ധവും സ്വാഭാവികവുമായിരിക്കണമെന്നു നമുക്കു ബോധ്യമാവും. (മലിനമായതോ അഹിതമായതോ നാം ദേവാലയത്തിലേക്ക് കൊണ്ടുപോകാറില്ലല്ലോ).

പാചകം ഒരു കലയാണ്, പാചകക്കാരൻ കലാകാരനും. പാചകക്കൂട്ടു മാത്രമല്ല കൈപ്പുണ്യം കൂടിയാണ് പാചകമികവിന് നിദാനമെന്നു മനസിലാക്കാൻ ഏറെ ആലോചിക്കേണ്ടതില്ല. (ഒരേതരം ചേരുവനൽകി അഞ്ചോ ആറോ പേരെ പാചകമേൽപ്പിച്ചാൽ ഒരേ രുചിയല്ല ഭക്ഷണത്തിനുണ്ടാവുക!)

ഒന്നിച്ചിരുന്നു കഴിക്കാം

ആഹാരം മനുഷ്യരെ അടുപ്പിക്കുന്നു. സ്‌ഥിരമായി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നവരിൽ ഉണ്ടാകുന്ന അടുപ്പം നിരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? ഒരുനേരമെങ്കിലും വീട്ടിലെല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതു വീട്ടുകാർ തമ്മിൽ നല്ലബന്ധം നിലനിർത്തുന്നതിനു സഹായിക്കും.

ടിവി കണ്ടും ധൃതിയോടെയും ഭക്ഷണംകഴിക്കുന്നത് ശരീരത്തിനും മനസിനും ഗുണമല്ല. ആഹാരം ആദരപൂർവം ആസ്വദിച്ചു കഴിക്കണം. വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക. കസേരയിലിരുന്ന് മേശപ്പുറത്തുവച്ചു കഴിക്കുന്നതിലും നല്ലത് നിലത്തു ചമ്രംപടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നതാണ്. (ഭക്ഷണം വെറും തറയിൽ വയ്‌ക്കരുതെന്നുമാത്രം) ഭക്ഷണത്തിനൊപ്പം വയറ്റിലെത്തുന്ന വായു പുറത്തുപോകാനും കാലിലെ ഞരമ്പുകളുടെ ആരോഗ്യത്തിനും ഇതു നല്ലതാണ്.

ഭക്ഷണം പാചകംചെയ്യുന്ന പാത്രങ്ങളുടെ കാര്യവും ശ്രദ്ധിക്കേണ്ടിയിരിക്കന്നു. നല്ലത് മൺപാത്രമാണ്. കൽച്ചട്ടിയും ഈയം പൂശിയ ചെമ്പുപാത്രവും ഉപയോഗിക്കാം. ഉപ്പും പുളിയും ഇല്ലാത്തവ പാചകംചെയ്യാൻ സ്‌റ്റീൽപാത്രം ഉപയോഗിക്കാം. അലുമിനിയം പാത്രത്തിൽ പാചകമരുത്.

എളുപ്പത്തിൽ രുചികരമായി  മൂന്ന് പാചകവിധികൾ ഇതാ...

ചിക്കൻകറി ഇത്ര എളുപ്പമോ? പാചകത്തിൽ തുടക്കക്കാർക്ക് സിംപിളായി തയാറാക്കാം

chicken-curry

സവാളയും ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി സമയം കളയാതെ വ്യത്യസ്തമായൊരു ചിക്കൻ കറിക്കൂട്ട്. പാചകത്തിൽ തുടക്കകാർക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന വിഡിയോയുമായി സാന്ദ്രാ തോമസ്...Read more

ചേമ്പിലയും കഞ്ഞിവെള്ളവും കൊണ്ട് കൊതിപ്പിക്കുന്ന കറിയുമായി പ്രവീണ

PraveenaFood

സ്വാദും ഗുണവും ഏറെയുള്ള മടന്തയിലകറി. മടന്തയില അല്ലെങ്കിൽ താള് എന്ന് അറിയപ്പെടുന്ന ചേമ്പ് ഇലകൊണ്ടു നാടൻ കറി തയാറാക്കുന്നത് സിനിമാ താരം പ്രവീണയാണ്. അമ്മയും അമ്മൂമ്മയും  തയാറാക്കുന്നത് കണ്ട് പഠിച്ചതാണ്...Read more  

ഔഷധഗുണങ്ങൾ ധാരാളമുള്ള പേരയില ചായ ശീലമാക്കാം; വിഡിയോ

guava-tea

പേരയില ചേർത്ത ചായയോ അത്ഭുതം തോന്നേണ്ട കാര്യമില്ല. ചായ തിളപ്പിക്കുമ്പോൾ അതിലേക്കു രണ്ടോ മൂന്നോ പേരയുടെ തളിരിലകൂടി ചേർത്ത് തിളപ്പിക്കുക. ഇതു നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്നു.  മൂന്നുമാസം ദിവസവും തുടർച്ചയായി ഉപയോഗിച്ചാൽ കരളിനും നല്ലതാണ്. ചായയിൽ തന്നെ വേണമെന്നില്ല തിളപ്പിച്ച വെള്ളത്തിൽ പേരയില ഇട്ടോ,പേരയില ഉണക്കിപ്പൊടിച്ചു വെള്ളത്തിൽ ചേർത്തോ  കുടിച്ചാലും ഫലം ലഭിക്കും. പേരയില നിസാരക്കാരനല്ല ആന്റിഓക്സിഡന്റുകളുടെ കലവറയാണ് പേരയില. തലമുടിക്കും ചർമത്തിൻെറ ആരോഗ്യത്തിനും ഏറെ ഉത്തമമാണിത്...Read more  

English Summary : The proverbial saying 'You are what you eat' is the notion that to be fit and healthy you need to eat good food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA