ADVERTISEMENT

പുതുവത്സരം,  മതപരമായ ആഘോഷങ്ങൾ എന്നിവയൊക്കെ നല്ല ശാപ്പാട് തരപ്പെടുന്ന സമയം കൂടിയാണ്. എത്ര പട്ടിണി അനുഭവിക്കുന്ന വ്യക്തിയും കടം വാങ്ങിയിട്ടാണെങ്കിലും അന്ന് ഒരു നേരം വിഭവ സമൃദ്ധമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തിൽ മറാത്തികളുടെ പുതുവത്സര ദിനമായ ഗുഡി പഡ്വയിൽ തനിക്ക് കിട്ടിയ  ഭക്ഷണത്തിന്റെ കഥ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ്  താരം അനുഷ്ക ശർമ. പാത്രത്തിൽ നിരന്നിരിക്കുന്ന വിഭവങ്ങളുടെ എണ്ണത്തേക്കാൾ താരത്തെ സന്തോഷിപ്പിച്ചിരിക്കുന്നത് തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു വ്യക്തിയാണ് ഈ വിഭവങ്ങളുടെ പിന്നിൽ എന്നതാണ്.

ചായകുടിക്ക് സംസാരം മസ്റ്റ്; ചൈനീസ് സംസ്കാരം: ദിവ്യശക്തിയില്ല, ‘എവിടേക്കും’ കൊണ്ടുപോകും ചായ!

അനുഷ്കയുടെ അമ്മ  അഷിമ ശർമ്മയാണ് ഈ വിഭവങ്ങൾക്ക് പിന്നിൽ. അമ്മ തനിക്കായി  തയ്യാറാക്കിയ വിഭവങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം  ആരാധകർക്ക്  പുതുവത്സരാശംസകൾ നേർന്നിരിക്കുന്നത്.

മറാത്തികളുടെ പുതുവത്സരാഘോഷത്തിൽ സാധാരണയായി കാണുന്ന വിഭവങ്ങൾ തന്നെയാണ് പ്രത്യേക ആകൃതിയിൽ മുറിച്ചിരിക്കുന്ന ഈ  വാഴയിലയിൽ  നിരന്നിരിക്കുന്നത്. ഒരു കപ്പ് ചോറ്, നല്ല എരിവുള്ള ആലു സബ്ജി, ചെറിയ കടല പ്രത്യേക രീതിയിൽ പാകം ചെയ്തു തയ്യാറാക്കിയ കാല ചന്ന കറി എന്നിവയ്ക്ക് പുറമേ നമ്മുടെ മധുര ബോളിക്കു സമാനമായി മറാത്തികൾ കഴിക്കുന്ന പൂരൻ പോളി, രണ്ടു കഷണം നാരങ്ങ, കാലാ നമക്ക്, അച്ചാർ എന്നിവയാണ് ചിത്രത്തിലുള്ളത്

 

 ''മഹാരാഷ്ട്രൻ  വിഭവങ്ങൾ പാകം ചെയ്യാനുള്ള അമ്മയുടെ ശ്രമം"  എന്ന കാപ്ഷനോടുകൂടിയാണ് താരം ചിത്രം പങ്കു വച്ചിട്ടുള്ളത്. ഇത് ആദ്യമായല്ല അനുഷ്ക ശർമ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ രുചിച്ച  ഭക്ഷണ സാധനങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കുന്നത്. ഭർത്താവിനെ പോലെ ഫിറ്റ്നസ് കോൺഷ്യസ് ആണെങ്കിലും  വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടയിൽ അവിടുത്തെ പ്രശസ്തമായ ഭക്ഷണ വിഭവങ്ങൾ രുചിക്കാൻ താരം മടി കാണിക്കാറില്ല.

 

ഫ്രഞ്ച്  വിഭവമായ   ക്വസോൺ (croissant) രുചിക്കുന്ന ചിത്രം താരം അടുത്തിടെ പങ്കുവച്ചിരുന്നു. പ്രശസ്ത വനിതാ ക്രിക്കറ്റ് താരം ജൂലിയൻ ഗോ സ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന  ചക്ദാ എക്സ്പ്രസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് അനുഷ്ക ശർമ ഇപ്പോൾ. ഒടിടിയിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

 

Content Summary : Anushka Sharma enjoyed meal on the occasion of the Maharashtrian New Year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com