കറങ്ങുന്ന ഫാൻ മതി ഹാന്‍ഡ് മെയ്ഡ് ഐസ്ക്രീം തയാറാക്കാം ; ആനന്ദ് മഹീന്ദ്ര

HIGHLIGHTS
  • രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ വ്യത്യസ്ത രീതിയിലാണ് ഐസ്ക്രീം തയാറാക്കുന്നത്
fan-icepcream
SHARE

സീലിങ് ഫാന്‍ ഉണ്ടോ? ഐസ്ക്രീം ഉണ്ടാക്കാം. ഒരു സ്ത്രീ ഇത്തരത്തില്‍ ഐസ്ക്രീം ഉണ്ടാക്കുന്ന വിഡിയോ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ചതോടെ ഫാന്‍ മെയ്ഡ് ഐസ്ക്രീമിന് ഫാന്‍സ് കൂടി. ഫാന്‍ കൂ‌ടാതെ 2 പാത്രങ്ങളും കുറച്ച് ഐസ് ക‌ട്ടകളും ഉപയോഗിച്ചു എന്നതല്ലാതെ ഫ്രിജ് പോലുള്ള യാതൊരു ഉപകരണങ്ങളും അവര്‍ ഉപയോഗിക്കുന്നില്ല.

'ലക്ഷ്യമുണ്ടങ്കില്‍ മാര്‍ഗവുമുണ്ട്. ഹാന്‍ഡ് മെയ്ഡ്; ഫാന്‍ മെയ്ഡ് ഐസ്ക്രീം. ഇന്ത്യയില്‍ മാത്രം.' എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വിഡിയോ പങ്കുവച്ചത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഒരു സ്ത്രീ ഐസ്ക്രീമിനുള്ള ചൂടുള്ള ചേരുവ ഒരു സ്റ്റീല്‍ പാത്രത്തില്‍ ഒഴിക്കുന്നതും പിന്നീട് ആ പാത്രം കുറച്ചുകൂടി വലിയ പാത്രത്തില്‍ വയ്ക്കുന്നതും കാണാം. വലിയ പാത്രത്തില്‍ ഐസ്കട്ടകളും ഇടുന്നുണ്ട്. പിന്നീട് കറങ്ങുന്ന ഫാനുമായി കയറുപയോഗിച്ച് പാത്രത്തെ ബന്ധിപ്പിക്കുന്നു. തണുത്തുറഞ്ഞ ഐസ്ക്രീം റെഡി.

ആനന്ദ് മഹിന്ദ്രയെപ്പോലെ ട്വിറ്ററില്‍ എല്ലാവരും അവരെ അഭിനന്ദിച്ചു. എത്ര ബുദ്ധിമുട്ടുണ്ടങ്കിലും വേണമെന്ന് വെച്ചാല്‍ നേടിയെടുക്കാനുള്ള വഴി കണ്ടുപി‌ടിക്കുമെന്നും ഇന്ത്യക്കാര്‍ സര്‍ഗവാസനകള്‍ ഉള്ളവരാണന്നുമുള്‍പ്പെ‌ടെയുള്ള കമന്‍റുകളും ആളുകള്‍ ട്വീറ്റ് ചെയ്തു.

Content Summary : Where there’s a will, there’s a way -tweet by Anand Mahindra. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS