ADVERTISEMENT

ഉപ്പു ചേർത്ത് തയാറാക്കിയെടുക്കുന്ന ഗ്രീൻ പീസ് അഥവാ പട്ടാണി കടല കൊറിക്കാത്തവർ ആരും തന്നെ ഉണ്ടാകാറില്ല. അതെങ്ങനെയാണ് തയാറാക്കുന്നതെന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. വളരെ വൃത്തിഹീനമായ ചുറ്റുപാടിൽ നിറം ചേർത്ത് തയാറാക്കുന്ന പട്ടാണി കടല കണ്ടവരെല്ലാം ചോദിക്കുന്നത് ''ഇനി ഇത് എങ്ങനെ കഴിക്കുമെന്നാണ്''. ''എന്റെ ജീവിതം മുഴുവൻ ഒരു കള്ളമായിരുന്നു'' എന്നാണ് ഇത് കണ്ടവരിലൊരാൾ താഴെ കുറിച്ചിരിക്കുന്നത്. അസമിൽ നിന്നുമുള്ളതാണ് വിഡിയോ. ''120 കിലോഗ്രാം ഉപ്പ് ചേർത്ത പട്ടാണി കടല തയാറാക്കുന്നു'' എന്നാണ് വിഡിയോയ്‌ക്ക്‌ നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

120 കിലോഗ്രാം പട്ടാണി കടലയാണ് ഒരു തവണ ഉണ്ടാക്കിയെടുക്കുന്നത്. വിഡിയോ തുടങ്ങുന്നത് ഒരു വലിയ ടാങ്ക് പോലുള്ള കണ്ടെയ്നറിൽ നിന്നും കുതിർത്തു വച്ചിരിക്കുന്ന ഗ്രീൻ പീസ് കോരിയെടുത്തുകൊണ്ടാണ്. ഏറെ മലിനമായ ജലമാണിതെന്നു കാണുമ്പോൾ തന്നെ മനസിലാകും. കോരിയെടുത്ത കടലയിൽ ഇനി കൃത്രിമ നിറം ചേർക്കുന്ന കാഴ്ചയാണ്. വൃത്തി ഹീനമായ കൈകൾ ഉപയോഗിച്ചാണ് ഇതെല്ലാം തന്നെയും ചെയ്യുന്നത്. തുടർന്ന് ഈ ഗ്രീൻ പീസുകൾ ഒരു ബക്കറ്റിൽ കോരിയെടുത്ത് ഒരു പ്ലാസ്റ്റിക് ഷീറ്റിൽ നിരത്തുന്നു. വെയിലത്ത് കിടന്നു ഉണങ്ങുന്ന ഈ പട്ടാണി കടലകൾ വീണ്ടും ബക്കറ്റിൽ കോരിയെടുത്തു കരി ഓയിലിനു സമാനമായ ഒരു എണ്ണയിലിട്ടു വറുത്തു കോരിയതിനുശേഷം കൂടുതലായ എണ്ണ വാർത്തു കളയുന്നു. ഇത്തരത്തിലാണ് നമ്മൾ കൊറിക്കാൻ വാങ്ങുന്ന പട്ടാണിക്കടലകൾ തയാറാക്കിയെടുക്കുന്നത്. 

 

ഭൂരിപക്ഷം പേരുടെയും കുട്ടിക്കാലത്തെ ഓർമകളിലെ ഒന്നായിരിക്കും വറുത്തെടുത്ത പട്ടാണിക്കടലകൾ. കൃത്രിമമായി നിറം ചേർത്താണ് ഇവ തയാറാക്കുന്നതെന്നു കണ്ടവരെല്ലാം ഏറെ രോഷത്തോടെയാണ് വിഡിയോയുടെ താഴെ പ്രതികരിച്ചിരിക്കുന്നത്. ''ഈ കടലകൾക്കു പച്ചനിറമായിരുന്നു എന്നാണ് കരുതിയിരുന്നതെന്നും എന്റെ കുട്ടികാലം മുഴുവൻ നശിച്ചു പോയല്ലോ'' എന്നുമാണ് വിഡിയോ കണ്ട ഒരാൾ കമെന്റായി എഴുതിയിരിക്കുന്നത്. എന്നാൽ ചിലർ ഇതിന്റെ നല്ലവശങ്ങളെ കുറിച്ചും പ്രതികരിച്ചിട്ടുണ്ട്. ''ഇതിന്റെ ഏറ്റവും മോശം വശം എന്നുള്ളത്, ഇതിൽ നിറം ചേർക്കുന്നതാണെന്നും നല്ലതു എന്തെന്നാൽ വറുത്തു കോരുന്ന പട്ടാണി കടലയിലെ കൂടുതലായുള്ള എണ്ണ മുഴുവൻ വാർത്തു  കളയുന്നതാണെന്നും''  ഒരാൾ കുറിച്ചു. ''ഇനി ഒരിക്കലും താൻ ഇത് കഴിക്കുകയില്ലെന്നാണ്'' വിഡിയോ കണ്ട മറ്റൊരാളുടെ പ്രതികരണം. എന്തായാലും വറുത്തെടുത്ത പട്ടാണി കടല കൊറിക്കുന്നവർ ഇനി ഇത് കഴിക്കണോ വേണ്ടയോ എന്ന ആശങ്കയിൽ തന്നെയാണ്.  

English Summary: Viral Video Shows How Salted Green Matar Is Made

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com