ADVERTISEMENT

ബോളിവുഡ് താരം മലൈക അറോറ തികഞ്ഞ ഒരു ഭക്ഷണപ്രേമിയാണ്. താൻ ഇഷ്ടപ്പെട്ടു കഴിക്കുന്ന  വിഭവങ്ങളുടെ ചിത്രങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. പ്രായം അമ്പതുകളിലേയ്ക്ക് അടുത്തുവെങ്കിലും സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതിന് കൂടുതൽ ശ്രദ്ധ കൊടുക്കുന്ന മലൈക തന്റെ ഒരു ദിവസം ആരംഭിക്കുന്നത് ഒരു പ്രത്യേക ജ്യൂസ് കുടിച്ചു കൊണ്ടാണ്. ''എബിസി ജ്യൂസ് വിത്ത് ജിഞ്ചർ'' എന്ന ക്യാപ്ഷനോടെ താരം തന്നെയാണ് തന്റെ ആരോഗ്യ രഹസ്യത്തിൽ ഈ ജ്യൂസിനുള്ള പങ്ക് ചെറുതല്ലെന്നു പറഞ്ഞിരിക്കുന്നത്. എന്താണ് ഈ ജ്യൂസിലെ പ്രധാന ചേരുവകൾ എന്നും ഇതുണ്ടാക്കുന്നതു എങ്ങനെയെന്നും അറിയേണ്ടേ? താരത്തിന്റെ സമൂഹമാധ്യമത്തിൽ സ്റ്റാറ്റസായാണ് എബിസി ജ്യൂസ് വിത്ത് ജിഞ്ചർ'' എന്ന ക്യാപ്ഷനോടെ ചിത്രം പങ്കിട്ടത് 

Malaika-Arora-food2
Image Credit: Malaika Arora /Instagram

 

എബിസി ജ്യൂസിൽ ആപ്പിളും ബീറ്റ്‌റൂട്ടും കാരറ്റുമാണ് പ്രധാനികൾ. മണത്തിനും രുചി വർധിപ്പിക്കുന്നതിനായി ഒരു ചെറിയ കഷ്ണം ഇഞ്ചി കൂടി ചേർക്കും. ദിവസവും ഈ ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിനു ഏറെ ഗുണകരമാണെന്നു മാത്രമല്ല, ആ ദിവസം മുഴുവൻ  ഉന്മേഷത്തോടെയിരിക്കുകയും ചെയ്യാം. പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഇത്തരത്തിൽ വേറെയും ജ്യൂസുകൾ നമുക്ക് തയാറാക്കാവുന്നതാണ്. സ്ഥിരമായി ഒരേ രീതിയിലുള്ളത് കഴിക്കുന്നതിന്റെ മടുപ്പ് ഒഴിവാക്കാമെന്ന് മാത്രമല്ല, പലതരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങൾ നൽകുകയും ചെയ്യും.

 

നെല്ലിക്ക - ഇഞ്ചി - ചിയ സീഡ് ജ്യൂസ്

 

ആരോഗ്യത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് പരീക്ഷിക്കാവുന്ന ജ്യൂസാണിത്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ദഹനം കൂടുതൽ സുഗമമാക്കാനും ഈ ജ്യൂസ് സഹായിക്കും. നെല്ലിക്ക, ഇഞ്ചി എന്നിവ ഒരു മിക്സിയുടെ ജാറിലിട്ടു നന്നായി അടിച്ചെടുത്തതിലേയ്ക്ക് ഒരു സ്പൂൺ കുതിർത്ത ചിയ സീഡും വെള്ളവും കൂടി ചേർത്ത് കുടിക്കാവുന്നതാണ്. ഇങ്ങനെ ദിവസവും ചെയ്യുന്നത് രോഗങ്ങളിൽ നിന്നും നമ്മളെ അകറ്റി നിർത്താൻ സഹായിക്കും.

 

പ്ലം - ഇഞ്ചി ജ്യൂസ്

 

ഏറെ വ്യത്യസ്തമായൊരു രുചി സമ്മാനിക്കുന്ന ജ്യൂസാണിത്. പ്ലം കൂടെ ഇഞ്ചിയും മിക്സിയുടെ ജാറിലിട്ടു നന്നായി ബ്ലെൻഡ് ചെയ്തതിലേയ്ക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കുടിക്കാവുന്നതാണ്. മധുരം വേണമെന്നുള്ളവർക്ക് ഒരു സ്പൂൺ  തേൻ കൂടി ചേർക്കാവുന്നതാണ്. 

English Summary: Malaika Arora Starts Her Day With This Simple Juice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com