ADVERTISEMENT

ടിബറ്റിന്റെ സ്വന്തമായ മോമോസ് നമ്മുടെ ഇഷ്ടങ്ങളിൽ കയറി സ്ഥാനം പിടിച്ചിട്ടു നാളുകൾ കുറച്ചായി. ആവിയിൽ വെന്തതും എണ്ണയിൽ പൊരിച്ചതും തുടങ്ങി പല രുചികളിൽ മോമോസുകൾ ഇപ്പോൾ നമ്മുടെയും ഭക്ഷണത്തിന്റെ ഭാഗമാണ്. ''എന്തോ... ആളുകൾക്ക് എന്നെ ഇഷ്ടമാണ്'' എന്ന മോഹൻലാലിന്റെ പ്രശസ്ത ഡയലോഗ് ഈ വിഭവത്തിന്റെ കാര്യത്തിൽ സത്യമാണെന്നു തോന്നിപോകും അത്രയ്ക്കുമുണ്ട് മോമോസിന് ഇവിടെയുള്ള സ്വീകാര്യത. അതുകൊണ്ടുതന്നെയായിരിക്കണം ബിഹാറിൽ മോമോസ് ചലഞ്ച് എന്ന പേരിൽ ഒരു മത്സരം തന്നെ നടക്കുകയുണ്ടായി. വളരെ ശുഭകരമായി പര്യവസാനിക്കേണ്ടേ ആ മത്സരം പക്ഷെ അതിദാരുണമായ ഒരു സംഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. ചലഞ്ചിൽ പങ്കെടുത്ത ഒരു ഇരുപത്തഞ്ചു വയസുകാരന് മോമോസ് കഴിച്ചു മരണം സംഭവിക്കുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്. 

ഈ അഞ്ചു ഭക്ഷണങ്ങള്‍ പ്രഷർ കുക്കറിൽ പാകം ചെയ്യാന്‍ പാടില്ല

ബിഹാറിലെ സിവാൻ ജില്ലയിലെ ഗ്യാനി മോർ എന്ന സ്ഥലത്താണ് ''മോമോ ഈറ്റിംഗ് ഫുഡ് ചലഞ്ച്'' നടന്നത്. സുഹൃത്തുക്കൾക്കിടയിൽ മാത്രമായി നടന്ന ഒരു വാതുവെയ്പ്പിന്റെ ഫലമായിരുന്നു മത്സരം. മത്സരത്തിൽ മരണപ്പെട്ട വിപിൻ കുമാർ ആണ് സുഹൃത്തുക്കളുമായി പന്തയം വച്ചത്. 150 മോമോസ് ആദ്യമാര് കഴിച്ചു തീർക്കും എന്നതായിരുന്നു പന്തയം. മത്സരം ആരംഭിച്ചു കഴിഞ്ഞപ്പോൾ വിപിൻ കുമാർ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി. എന്നാൽ സുഹൃത്തുക്കൾ അത് തമാശയാണെന്നു കരുതി വേണ്ടത്ര ശ്രദ്ധ  കൊടുത്തില്ല. എന്നാൽ അല്പസമയം കഴിഞ്ഞപ്പോൾ വിപിൻ കുമാറിൽ നിന്നും യാതൊരു തരത്തിലുള്ള പ്രതികരണവും ഇല്ലാതെയായപ്പോൾ സുഹൃത്തുക്കൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

 

മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബവും ബന്ധുക്കളും രംഗത്ത് വന്നിട്ടുണ്ടെങ്കിലും മോമോസ് അധികമായി കഴിച്ചത് തന്നെയാകണം മരണകാരണമെന്നാണ് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ 50 വയസുള്ള ഒരാൾ മോമോസ് തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ചിരുന്നു. അന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മോമോസ് കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പും  നൽകിയിരുന്നു.

English Summary: Momo eating challenge kills young man in Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com