ഇതാണ് ട്രിക്ക്! കരിഞ്ഞ പാത്രം തിളക്കുമുള്ളതാക്കാൻ നിമിഷനേരം മതി
Mail This Article
അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന പാനിന്റെ പുറക് ഭാഗം തീയുടെ ചൂടേറ്റ് കരിഞ്ഞ് പിടിച്ചാണുള്ളത്. ദിവസേനെയുള്ള ജോലി തിരക്കിന്റെ ഇടയിൽ പാത്രം കഴുകുന്ന ഡിഷ് വാഷും സ്ക്രബും ഉപയോഗിച്ച് വെറുതെയങ്ങ് കഴുകിയെടുക്കാറാണ് പതിവ്.
അങ്ങനെ പറ്റിപിടിച്ച പാത്രത്തിലെ കറ സ്റ്റീൽ വൂൾ ഉപയോഗിച്ച് ഉരച്ചാലും കഴുകിക്കളയാൻ പ്രയാസമാണ്. പാത്രം പുതുമയുള്ളതാക്കി മാറ്റണോ? വഴിയുണ്ട്. ഇൗ ട്രിക്ക് പ്രയോഗിച്ചാൽ പാത്രത്തിന്റെ അഴുക്ക് മാറ്റി തിളക്കമുള്ളതാക്കാൻ സാധിക്കും.
കരിപിടിച്ച പാത്രം കമഴ്ത്തി വയ്ക്കാം. അതിന് പുറത്തേയ്ക്ക് ഇത്തിരി ഉപ്പുപൊടിയും ബേക്കിങ് സോഡാപ്പൊടിയും വിതറാം. ഒപ്പം
ഡിഷ് വാഷും ചേർക്കണം. എന്നിട്ട് സ്ക്രബ് ഉപയോഗിച്ച് ഉരച്ചെടുക്കാം. ശേഷം അതിനുമുകളിലേക്ക് മൂന്നാല് ടിഷ്യൂ പേപ്പർ വച്ച് പൊതിയണം. അതിനുമുകളിലേക്ക് വിനാഗിരി ഒഴിച്ച് നനച്ച് വയ്ക്കണം. 10 മിനിറ്റി കഴിഞ്ഞ് ആ നനഞ്ഞ ടിഷ്യൂ കൊണ്ട് തന്നെ പാത്രം തുടച്ചെടുക്കാം. കരി മുഴുവനും പോയി, പാത്രം പുതുമയുള്ളതാകും.
English Summary: How to remove tough stains from utensils