ADVERTISEMENT

തിരിഞ്ഞു കടിക്കാത്ത എന്തിനെയും കടിച്ചു നോക്കുമെന്നു പറയുന്ന ഭക്ഷണപ്രിയർ ഭാഗ്യവാന്മാരാണ്. കാരണം അവർക്കു എന്തും കഴിക്കാം. എന്നാൽ ചിലർക്ക് കഴിക്കാൻ താല്പര്യമൊക്കെയുണ്ടെങ്കിലും കഴിച്ചാൽ പണികിട്ടുന്ന ചില വിഭവങ്ങളുണ്ട്. ചില മീനുകള്‍  ബീഫ് ചെമ്മീനുമൊക്കെയാണ് പൊതുവെ അങ്ങനെ കുപ്രസിദ്ധി നേടിയ വിഭവങ്ങൾ. ദേഹം മുഴുവൻ ചൊറിഞ്ഞു തടിക്കലും ഛർദിയുമൊക്കെ ചിലപ്പോൾ ഈ അലർജിയുടെ ഭാഗമായി വരാം. ഇതുപോലെ നിലക്കടലയിൽ അലർജിയുള്ള ഒരു യുവതി ചെയ്ത കാര്യമാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. 

 

ലിയ വില്യം എന്ന യാത്രികയാണ് വിമാന യാത്രയ്ക്കിടെ അസാധാരണമായ ഒരു കാര്യം ചെയ്തത്. തനിക്ക്  നിലക്കടല അലർജിയായതു കൊണ്ട് തന്നെ വിമാനത്തിലെ യാത്രികർക്ക് നൽകാൻ വച്ചിരുന്ന നിലക്കടല പായ്ക്കറ്റുകളെല്ലാം സ്വന്തമായി വാങ്ങി. അതിനു അവർ പറയുന്ന കാരണം നിലക്കടല കഴിക്കാനായി ആരെങ്കിലും തുറന്നാൽ അതിന്റെ ഗന്ധം പോലും തനിക്ക് അലർജിയുണ്ടാക്കുമെന്നാണ്. ജർമനിയിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു ലിയ. വിമാനത്തിൽ കയറിയ ഉടനെ തന്നെ അതിൽ അതിഥികൾക്ക് നൽകാനായി വച്ചിരുന്ന നിലക്കടലയുടെ പാക്കറ്റുകൾ എല്ലാം തന്നെയും വാങ്ങുകയായിരുന്നു. ഏകദേശം 13000 രൂപയാണ് അതിനു വേണ്ടി അവർ ചെലവഴിച്ചത്. 48 പാക്കറ്റ് നിലക്കടല ഉണ്ടായിരുന്നു. 

 

വിമാനത്തിലെ മറ്റു യാത്രികർ ആരും നിലക്കടല വാങ്ങരുത് എന്ന ഉദ്ദേശത്തിലാണ് എല്ലാ പാക്കറ്റുകളും വാങ്ങിയതെന്നു ലിയ പറയുന്നു. മുൻപ് ഇതുപോലെ വിമാനയാത്രയ്ക്കിടെ യാത്രികരിലൊരാൾ നിലക്കടലയുടെ പാക്കറ്റ് തുറന്നപ്പോൾ തനിക്ക് അലർജിയുണ്ടായത് കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടത്. ഇതിനു മുൻപ് ഇതേ എയർലൈനിൽ യാത്ര ചെയ്തപ്പോൾ തനിക്ക് നിലക്കടല അലർജിയാണെന്ന് എല്ലാവരോടും പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും എന്നാൽ തന്റെ ആ ആവശ്യം എയർലൈൻ നയത്തിന് എതിരാണെന്ന് പറഞ്ഞുകൊണ്ട് ക്യാബിൻ അറ്റെൻഡന്റ് വിസമ്മതിച്ചു എന്നുമാണ്. അതുകൊണ്ടു ഇനിയും പഴയ അനുഭവം പോലെയൊന്നു ആവർത്തിക്കാതെയിരിക്കാനായിരുന്നു ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടതെന്നാണ് ലിയയുടെ ഭാഷ്യം.

English Summary: Woman buys all peanut packets available on flight: This was the reason

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com