ശരിക്കും കൊതിപ്പിച്ചു! പഴവും പപ്പടവും നെയ്യും മതി, പായസം വേണ്ട; പുതുരുചി പങ്കിട്ട് ശിൽപ ബാല

shilpa-bala-food
Image Credit: Shilpa Bala/Instagram
SHARE

ഓണത്തോളം മലയാളികൾ കാത്തിരിക്കുന്ന മറ്റൊരു ആഘോഷമില്ലെന്നു തന്നെ പറയാം. ഇത്തവണത്തെ ഓണം മിക്കവരും അടിച്ചുപൊളിച്ച് ആഘോഷിച്ചു എന്നു തന്നെ പറയാം. അതിമനോഹരമായ നിരവധി ചിത്രങ്ങളും വിഡിയോയും നിരവധിപേർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. അതിൽ പ്രധാന താരം സദ്യ തന്നെയായിരുന്നു. നല്ല കുത്തരി ചോറും അവിയലും സാമ്പാറും കാളനും കൂട്ടുകറിയും എരിശ്ശേരിയുമൊക്കെ ചേരുന്ന സദ്യ. സൊലിബ്രേിറ്റികളടക്കം മിക്കവരും വിഭവസമൃദ്ധമായ സദ്യയുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരുന്നു. അടപ്രഥമൻ ഇലയിലൊഴിച്ച്, പഴവും പപ്പടവും തിരുമ്മി കുഴച്ചു കഴിക്കുമ്പോൾ ഏതൊരാളും പറഞ്ഞു പോകും ''ഹാ..സ്വർഗമെന്ന്''. എന്നാൽ പായസം ചേർക്കാതെ തന്നെ ചിലർക്കെങ്കിലും പരിചിതമല്ലാത്ത മറ്റൊരു മധുരക്കൂട്ട് തയാറാക്കുന്നതെങ്ങനെ എന്ന് പരിചയപ്പെടുത്തി പ്രിയതാരം ശിൽപ ബാല. 

സ്വർഗീയ രുചിയുടെ വളരെ ലളിതമായ കൂട്ട് ഇങ്ങനെയാണെന്നു കുറിച്ച് കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കൂടാതെ, ഓണമായതു കൊണ്ട് തന്നെ കാലറി കൂടുന്നത് കണക്കിലെടുക്കണ്ട എന്നു സ്വയം പറയുന്നുമുണ്ട്. കറികളെല്ലാം വിളമ്പിയ വാഴയിലയിൽ രണ്ടു പഴം കൂട്ടി കുഴച്ചതിലേക്ക് ഒരു പപ്പടവും നെയ്യും അല്പം പഞ്ചസാരയും ഒരുമിച്ചു ചേർത്താണ് ശില്പ പുതുരുചി പരിചയപ്പെടുത്തുന്നത്. പായസം ഒഴിക്കാതെ തന്നെ അതീവ സ്വാദുണ്ട്  ഈ മധുരക്കൂട്ടിനു എന്ന് ശില്പ ബാല പങ്കുവച്ച വിഡിയോയുടെ ക്യാപ്ഷനിൽ നിന്നും വ്യക്തമാണ്. 

വിഡിയോ

സദ്യയിൽ ചോറ് വിളമ്പുന്നതിനു മുൻപ് ഇത്തരത്തിൽ മധുരം കഴിക്കുന്ന ഒരു രീതി കണ്ണൂർ ഭാഗത്തുണ്ട് എന്ന് വിഡിയോയുടെ താഴെയുള്ള ഒരു കമെന്റ് സൂചിപ്പിക്കുന്നു. പഴം കുഴച്ചത് എന്നാണ് ഇതിനു പേരെന്നും സദ്യക്ക് മുൻപ് ഇത് കഴിച്ചതിനു ശേഷമാണ് ചോറു വിളമ്പുകയെന്നും അതിൽ പറയുന്നുണ്ട്. നിരവധി പേരാണ് കൊതിപ്പിച്ചു കളഞ്ഞല്ലോ എന്ന് കുറിച്ചിരിക്കുന്നത്. ഈ കൂട്ടിന്റെ കൂടെ പായസം കൂടി ഒഴിക്കുമെന്നു പ്രതീക്ഷിച്ചു എന്നും ചിലർ എഴുതിയിട്ടുണ്ട്. ശിൽപ ബാല പരിചയപ്പെടുത്തിയ ഈ മധുരക്കൂട്ട് പരിചിതമല്ലാത്തവർ ഇനിയതു പരീക്ഷിക്കുമെന്നും വിഡിയോയുടെ താഴെ കുറിച്ചിട്ടുണ്ട്

English Summary: Shilpa Bala Shares Tasty Food Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS