ADVERTISEMENT

മുട്ടയുടെ രുചിയെ കുറിച്ച് കൂടുതലൊന്നും വിവരിക്കേണ്ട കാര്യമില്ല. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനും അത്യുത്തമവുമാണ്. കോഴിയുടെയോ താറാവിന്റെയോ മുട്ടയാണ് നാം സാധാരണയായി ഉപയോഗിക്കാറ്. എന്നാൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചത് ഒരു എമു മുട്ടയാണ്.

മൂന്നോ നാലോ അംഗങ്ങളുള്ള വീട്ടിൽ എല്ലാവർക്കും കഴിക്കാൻ പാകത്തിന് വലുപ്പമുണ്ട് ആ മുട്ടയ്ക്ക്. പന്ത്രണ്ട് കോഴിമുട്ടയ്ക്കു സമമാണ് ഒരു എമു മുട്ട എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. മുട്ടയുടെ വലുപ്പവും തോടിന്റെ നിറവുമൊക്കെ സോഷ്യൽ ലോകത്തിനു ആശ്ചര്യം സമ്മാനിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സമൂഹമാധ്യമമായ എക്സിലാണ് എമു മുട്ടയുടെ പാചകമടക്കമുള്ള വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. പച്ചനിറത്തിലുള്ള വലിയ മുട്ട കാണിച്ചു കൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. ആദ്യകാഴ്ചയിൽ ഒരു അവക്കാഡോയോട് സാദൃശ്യം തോന്നാനിടയുണ്ട്. കോഴിയുടെയോ താറാവിന്റെ മുട്ടയുടെയോ പോലെ കട്ടികുറഞ്ഞ പുറം തോടല്ല എമു മുട്ടയുടേത്. അതുകൊണ്ടു തന്നെ ഒന്നിൽ കൂടുതൽ തവണത്തെ പരിശ്രമത്തിന്റെ ഫലമായാണ് മുട്ട പൊട്ടുന്നത്. എണ്ണയൊഴിച്ചു ചൂടാക്കാനായി വച്ചിരിക്കുന്ന പാനിലേക്കാണ്  മുട്ട പൊട്ടിച്ചു ഒഴിക്കുന്നത്. ആരുമൊന്നു അതിശയിച്ചു പോകുന്നത്രയും വലുപ്പമേറിയതാണ് മഞ്ഞക്കരു. മുട്ടയും സാധാരണ കാണുന്നതിൽ നിന്നും വിഭിന്നമായി വലുപ്പമേറിയതാണ്. 

''എപ്പോഴെങ്കിലും എമു മുട്ട കഴിച്ചിട്ടുണ്ടോ?  പന്ത്രണ്ട് കോഴിമുട്ടയ്ക്ക് സമമാണിത്. അതിന്റെ മഞ്ഞക്കരു നോക്കൂ... എന്റെ സഹോദരി തന്നതാണ് ഈ എമു മുട്ട. ആദ്യമായാണ് പാചകം ചെയ്തു കഴിക്കാൻ പോകുന്നത്." എന്നിങ്ങനെയാണ് മുട്ടയുടെ വിഡിയോയ്ക്കു ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിന്നും ധാരാളം പ്രതികരണങ്ങളാണ്  വിഡിയോയ്ക്കു ലഭിക്കുന്നത്. അതിൽ കൂടുതൽ പേർക്കും അറിയേണ്ടിയിരുന്നത് കോഴി മുട്ടയുടെ രുചിയോട് സമാനമായിരിക്കുമോ ഈ മുട്ടയുടേതും എന്നായിരുന്നു. മുട്ടയുടെ പച്ച നിറത്തെക്കുറിച്ചും വിഡിയോയുടെ താഴെ കമെന്റുകളുണ്ട്. കൂടുതൽ പേരും മുട്ട തോടിന്റെ കട്ടിയെക്കുറിച്ചും ആകർഷകമായ പച്ചനിറത്തെക്കുറിച്ചും സ്വാദിനെക്കുറിച്ചുമൊക്കെയാണ് വിഡിയോയ്ക്കു താഴെ പരാമർശിച്ചിട്ടുള്ളത്.

English Summary: This Single Egg Can Feed A Family Of 5-6 Members. Confused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com