വെറും 15 മിനിറ്റില്‍ ഉണ്ടാക്കാം, അടിപൊളി െഎറ്റം! സ്പൈസി ബട്ടര്‍ ഗാര്‍ലിക് ചെമ്മീന്‍

Mail This Article
ചെമ്മീന്‍ അഥവാ കൊഞ്ച് ഇഷ്ടമല്ലാത്ത മീന്‍ പ്രേമികള്‍ ഉണ്ടാവില്ല. മാങ്ങയും ചക്കക്കുരുവും മുരിങ്ങാക്കോലുമെല്ലാമിട്ട നാടന്‍ ചെമ്മീന്‍ കറി മാറ്റിപ്പിടിച്ച് ഒരു കിടിലന്‍ സ്പൈസി ബട്ടര്‍ ഗാര്‍ലിക് ചെമ്മീന്‍ വിഭവം ഉണ്ടാക്കിയാലോ?
ഷെഫും ന്യൂട്രീഷനിസ്റ്റുമായ ആതിര സേതുമാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഈ വിഭവം. വെറും 277 കാലറി മാത്രമുള്ള ബട്ടര്‍ ഗാര്‍ലിക് ചെമ്മീനില്‍ 32 ഗ്രാം പ്രോട്ടീനുമുണ്ട്. അതുകൊണ്ട്, ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കഴിക്കാവുന്ന രുചിയേറിയതും ഹെല്‍ത്തിയുമായ ഒരു വിഭവമാണിത്.
സ്പൈസി ബട്ടര്‍ ഗാര്‍ലിക് ചെമ്മീന്‍
ചേരുവകൾ
2 ടീസ്പൂൺ ലൈറ്റ് ബട്ടർ
1.5 ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത്
1.5 ടീസ്പൂൺ മുളക് അരിഞ്ഞത്
വൃത്തിയാക്കിയ ചെമ്മീന്‍ - 150 ഗ്രാം
1 ടേബിൾസ്പൂൺ തേങ്ങാപ്പാല്‍
1/ 3 നാരങ്ങ
1 ടീസ്പൂൺ സോയ സോസ്
ഉപ്പ്
1 ടീസ്പൂൺ വെളുത്ത എള്ള്
തയാറാക്കുന്ന വിധം
1. പാനില്‍ ബട്ടര്‍ ഉരുക്കി, വെളുത്തുള്ളിയും മുളകുമിട്ട് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക.
2. ചെമ്മീന്‍, സോയ സോസ്, ഉപ്പ് എന്നിവ ചേർത്ത് 2-3 മിനിറ്റ് വേവിക്കുക.
3. തേങ്ങാപ്പാൽ, നാരങ്ങ എന്നിവ ചേർത്ത് സോസ് കട്ടിയാകുന്നതുവരെ വേവിക്കുക.
4. എള്ള് മുകളില്‍ വിതറി അലങ്കരിക്കുക