ADVERTISEMENT

ശരീരത്തിന് ഏറെ ആരോഗ്യ ഗുണമുള്ള ഒന്നാണ് ഉലുവ. ഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ല, ചർമസൗന്ദര്യത്തിനും ഇത് ബെസ്റ്റാണ്. ഉലുവയില കൊണ്ടും വിഭവങ്ങൾ തയാറാക്കാറുണ്ട്. ഉലുവയില കൊണ്ടുള്ള പറാത്തയാണ് പ്രിയമെന്ന് ബോളിവുഡ് സുന്ദരി കൃതി സനോൺ. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് തന്റെ പ്രിയപ്പെട്ട വിഭവമേതെന്നു കൃതി സനോൺ വെളിപ്പെടുത്തിയത്. മേതി പറാത്തയും ബട്ടറുമായിരുന്നു കൃതി പങ്കുവച്ച ചിത്രത്തിലുണ്ടായിരുന്നത്.

kriti-sanons-favourite-food
Image Credit: kritisanon/Instagram

 ''എനിക്ക് പ്രിയപ്പെട്ടത്...'' എന്നും ചിത്രത്തിനൊപ്പം കുറിച്ചിരുന്നു. വളരെ ലളിതമായ കോംബോ ആണിതെങ്കിലും അതീവ രുചികരമാണ്. ഉലുവയിലയുടെ രുചിക്കൊപ്പം ബട്ടർ കൂടി ചേരുമ്പോൾ ആ സ്വാദ് സ്വർഗതുല്യമായിരിക്കും. കൃതി സനോൺ തികഞ്ഞൊരു ഭക്ഷണപ്രേമിയാണ്. നാടൻ ഭക്ഷണത്തോടാണ് ഏറെയിഷ്ടമെന്നു വ്യക്തമാക്കുന്നതാണ് ചിത്രങ്ങളിലേറെയും. എങ്കിലും വിവിധ തരത്തിലുള്ള വിഭവങ്ങൾ രുചിക്കാനും പുതിയവ പരീക്ഷിക്കാനുമൊക്കെ താരത്തിന് യാതൊരു മടിയുമില്ല. ഡൽഹി സ്വദേശിയായതു കൊണ്ടുതന്നെ കൃതിയുടെ പ്രിയ വിഭവങ്ങളിൽ ഇടം പിടിക്കുന്നത് വടക്കേ ഇന്ത്യൻ രുചി വൈവിധ്യങ്ങളാണ്. 

methy-parata
Image Credit: ajaykampani/Istock

പറാത്തയും ബട്ടറും കൂടെ ചായയും കഴിക്കുന്നതിന്റെ ചിത്രവും കുറച്ചു ദിവസങ്ങൾക്കു മുൻപ് കൃതി പങ്കുവച്ചിരുന്നു. സമൂസയും ചട്ണിയും ആ ചിത്രങ്ങൾക്കൊപ്പമുണ്ടായിരുന്നു. ജീവിതത്തിലെ ചെറിയ സന്തോഷങ്ങളാണിതെന്നും താൻ ശരിക്കുമൊരു പഞ്ചാബി ആണെന്നും ആ ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ കൃതി തന്റെ ആരാധകർക്കായി ഇഷ്ടവിഭവങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ചോക്ലേറ്റിനോടുള്ള ഇഷ്ടം വെളിപ്പെടുത്തികൊണ്ടുള്ള ഒരു ചിത്രവും കൃതിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പ്രത്യക്ഷപ്പെട്ടിട്ടു അധികം നാളുകളായിട്ടില്ല.മ ധുരത്തോടും തനിക്കേറെ പ്രിയമുണ്ടെന്നു കുറിച്ചുകൊണ്ടാണ് ആ ചിത്രവും പങ്കുവെച്ചിരുന്നത്.

English Summary:

Kriti Sanon's Favourite Food It's A Popular North Indian Dish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com