ADVERTISEMENT

രുചി വൈവിധ്യങ്ങളുടെ പെരുമയോതുന്ന നിരവധി സ്ട്രീറ്റ് ഫൂഡുകൾ ഇന്ത്യയിലുണ്ട്. രാത്രിയാകുന്നതോടെ ഭക്ഷണപ്രേമികള്‍ നിറയുന്ന തെരുവില്‍ വിവിധ സംസ്ഥാനങ്ങളിലെ വിഭവങ്ങള്‍ ഉണ്ടാകും. മധുവരും എരിവും പുളിയുമെല്ലാം നിറയുന്ന വിഭവവങ്ങളുമുണ്ട്. അവയിൽ മിക്കവർക്കും ഇഷ്ടപ്പെടുന്നവയാണ് പാനി പൂരി, ഭേൽ പൂരി, സേവ് ബറ്റാറ്റാ പൂരി തുടങ്ങിയവ. ഇപ്പോഴിതാ തനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ട്രീറ്റ് ഫൂഡ് ഏതെന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി ശിൽപ ഷെട്ടി.

ഭക്ഷണത്തോടുള്ള ഇഷ്ടത്തിൽ ഒട്ടും പുറകിലല്ല ശിൽപ ഷെട്ടി. ആഴ്ചയിലെ ആറു ദിവസവും കൃത്യമായ വ്യായാമവും ഡയറ്റും പിന്തുടരുന്ന താരം, ഞായറാഴ്ചകളിൽ തനിക്കു ഇഷ്ടപ്പെട്ട വിഭവങ്ങൾ കഴിക്കുകയും അവയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.  ഇക്കഴിഞ്ഞ ദിവസം ഒരു ആരാധകന്റെ ചോദ്യത്തിന് തനിക്കേറെ ഇഷ്ടപ്പെട്ട സ്ട്രീറ്റ് ഫൂഡ് ഏതെന്നു ശിൽപ ഷെട്ടി വെളിപ്പെടുത്തിയിരുന്നു. തെരുവോരങ്ങളിലെ ചെറുകടകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നത് കൊണ്ടുതന്നെ താരത്തിന്റെ പ്രിയ വിഭവം ഏതെന്ന ചോദ്യത്തിന് ഒരു നീണ്ട പട്ടിക തന്നെ പങ്കുവച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിലൊന്നായ ഇൻസ്റ്റഗ്രാമിലെ 'ആസ്ക് മി എനിതിങ്' എന്ന ചോദ്യോത്തര വേളയിൽ വച്ച് ഒരു ആരാധകന്റെ ചോദ്യത്തിനുള്ള ഉത്തരമായാണ് തനിക്കേറെ ഇഷ്ടമുള്ള തെരുവോര കടകളിലെ വിഭവങ്ങളെ കുറിച്ച് താരം മനസുതുറന്നത്‌. പാനി പൂരി, ഭേൽ പൂരി, സേവ് ബറ്റാറ്റാ പൂരി, ദാഹി ബറ്റാറ്റാ പൂരി എന്നിവയായിരുന്നു അതിൽ ഉൾപ്പെട്ട വിഭവങ്ങൾ. അതിലേറ്റവും പ്രിയം പാനി പൂരിയോടാണെന്നും ശിൽപ ഷെട്ടി പറഞ്ഞിട്ടുണ്ട്. 

തയാറാക്കാൻ എളുപ്പമാണെങ്കിലും രുചിയിൽ കേമനാണ് വടക്കേ ഇന്ത്യയുടെ സ്വന്തം പാനി പൂരി. ചെറു പൂരികളുടെ മുകൾ ഭാഗം അടർത്തിയെടുത്തു അതിനുള്ളിലേക്ക് മസാല നിറഞ്ഞ, വേവിച്ചുടച്ച ഉരുളക്കിഴങ്ങും കടലയും കൂടെ പുളിയുള്ള ചട്നിയും ചേർത്ത് കഴിക്കുമ്പോൾ പല തരത്തിലുള്ള സ്വാദിന്റെ സമ്മേളനമായിരിക്കും വായിൽ. പച്ചക്കറികളും പൊരിയും കൂടെ കുറച്ചു മധുരവും എരിവും പുളിയുമൊക്കെ ചേരുന്ന ഭേൽ പൂരിയും സ്വാദ് നിറഞ്ഞ ഒരു വിഭവം തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com