ADVERTISEMENT

മീൻ വിഭവങ്ങൾ മിക്ക ഭക്ഷണപ്രേമികൾക്കും പ്രിയമാണ്. കറിവച്ചും വറുത്തും എങ്ങനെ തയാറാക്കിയാലും ഇഷ്ടമാണ്. കരിമീന്‍ എങ്കിൽ പറയുകയും വേണ്ട. കഴിക്കാൻ ഇഷ്ടമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക ഇത്തിരി പ്രയാസമാണ്. എത്ര ഉപ്പിട്ട് കല്ലിൽ ഉരച്ച് കഴുകിയാലും കരിമീനിന് പുറത്തെ കറുപ്പ് പോകാൻ പ്രയാസമാണ്. കരിമീൻ മാത്രമല്ല തിലാപ്പിയയുടെ പുറത്തെ കറുപ്പും വൃത്തിയാക്കി എടുക്കാൻ പ്രയാസമാണ്. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട, ഒട്ടും പാടുപെടാതെ കരിമീനും തിലാപ്പിയയുമൊക്കെ വെള്ള നിറത്തിൽ തന്നെ കഴുകി എടുക്കാം. ഇനി ഈ വിദ്യ പരീക്ഷിക്കാം.

കരിമീനിന് പുറത്തെ കറുപ്പ് മാറ്റാനൊരു എളുപ്പവഴി

എത്ര ഉപ്പിട്ട് കഴുകിയാലും കല്ലിൽ ഉരച്ചെടുത്താലും മീനിന് പുറത്തെ കറുത്ത അഴുക്ക് പോകാൻ പ്രയാസമാണ്. ഞൊടിയിടയിൽ കളയാൻ ബെസ്റ്റ് ഐറ്റം കുടംപുളിയാണ്. മീനിന്റെ അരിക് വശം കത്രിക കൊണ്ട് വൃത്തിയാക്കിയതിനു ശേഷം മീൻ ചട്ടിയിലേക്ക് ഇടാം. മീൻ മുങ്ങികിടക്കുന്ന അത്രയും വെള്ളം ചെറു ചൂടോടെ ചട്ടിയിലേക്ക് ഒഴിക്കാം. ഒപ്പം കുടംപുളി നന്നായി വെള്ളത്തിൽ ഉടച്ച് ചേർക്കണം.

ഏകദേശം 15മിനിറ്റോളം ഇങ്ങനെ വയ്ക്കാം. ശേഷം കത്തി കൊണ്ട് ഒാരോ മീനും ചെതുമ്പൽ കളയുന്ന പോലെ ചെയ്താൽ വളരെ ഈസിയായി മീനിന്റെ കറുത്ത ഭാഗം പാട പോലെ ഇളകിവരും. മീൻ നല്ല വെളുത്ത നിറത്തിൽ ആക്കാം. തിലാപ്പിയയും ഇങ്ങനെ ചെയ്യാവുന്നതാണ്. കല്ലിൽ ഉരച്ച് പാടുപ്പെടേണ്ടതില്ല. ഇനി കരിമീൻ വാങ്ങുമ്പോൾ ഇങ്ങനെ വൃത്തിയാക്കാം. കുറഞ്ഞ സമയം കൊണ്ട് ഈസിയായി വെട്ടി കഴുകി എടുക്കാം

English Summary:

To Clean Pearl Spot Fish Easily

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com