ലുക്കിലും മട്ടിലും ‘ഹെവി’ മാറ്റങ്ങൾ; ഗൂഗിൾ ഡൂഡിൽ ആഘോഷമാക്കിയ കാപ്പി
Mail This Article
ലോകമെമ്പാടും ഇന്നു യുവാക്കളുടെ ഇടയിൽ താരമാണ് ഒരു കാപ്പി. എസ്പ്രസോ, ലാറ്റെ, കാപ്പുച്ചിനോ, കഫേ മൊക്ക, അമേരിക്കാനോ, ഐസ്ഡ്, ടർക്കിഷ്, ഐറിഷ് അങ്ങനെ നീളുന്ന കാപ്പികളുടെ നിരയിലെ ഫ്ലാറ്റ് വൈറ്റാണ് ഇന്നു ഗൂഗിൾ ഡൂഡിൽ ആഘോഷമാക്കിയത്.
ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പ്രശസ്തമായ എസ്‌പ്രസോ കോഫിയാണ് ഫ്ലാറ്റ് വൈറ്റ്.
2011 ൽ ഓക്‌സ്‌ഫഡ് ഇംഗ്ലിഷ് നിഘണ്ടുവിൽ ഫ്ലാറ്റ് വൈറ്റ് എന്ന വാക്കു ചേർത്ത ദിവസമാണ് മാർച്ച് 11. അതിന്റെ സന്തോഷത്തിലാണ് ഗൂഗിൾ ഡൂഡിലും ഭക്ഷണപ്രേമികളും. ഫ്ലാറ്റ് വൈറ്റ് 1980 കളിൽ സിഡ്‌നിയിലെയും ഓക്ക്‌ലൻഡിലെയും മെനുകളിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. കാപ്പിപ്രേമികൾക്കിടയിൽ ഏറെ ആരാധകരുണ്ട് ഫ്ലാറ്റ് വൈറ്റിന്. കാപ്പുച്ചിനോ പോലെ പാലും എസ്പ്രസോയും കൂടിചേർന്ന കാപ്പിയാണിത്. എന്നാൽ ഇവിടെ താരം പാലാണ്. എസ്പ്രസോയുടെ കനത്ത രുചി കുറയ്ക്കുന്ന വിധം പാൽ ചേർക്കുന്നതിനാൽ സാദാ കാപ്പിയുടെ രുചിയേ ലഭിക്കൂ.