പൊണ്ണത്തടിയും പ്രമേഹവും കുറയ്ക്കാൻ വെളുത്ത നിറമുള്ള ഈ സാധനങ്ങള്‍ ഒഴിവാക്കാം; പകരം ഇവ കഴിക്കൂ
Mail This Article
അരി മുതൽ പഞ്ചസാര വരെ, നമ്മുടെ ദൈനംദിന ജീവിതത്തില്‍ വെളുത്ത നിറമുള്ള ഒട്ടേറെ ഭക്ഷണ സാധനങ്ങളുണ്ട്. ഇവയില്‍ പലതും യഥാര്‍ഥത്തില്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിങ്ങനെയുള്ള അനാരോഗ്യകരമായ അവസ്ഥകള്‍ക്ക് ഇവ വഴി വയ്ക്കും.
ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച്, വെളുത്ത നിറമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും, പകരം പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് ശരീരഭാരം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും ചെയ്യും. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന വെളുത്ത ഭക്ഷണങ്ങളും അവയുടെ ആരോഗ്യകരമായ ബദലുകളും നോക്കാം.
ഉരുളക്കിഴങ്ങ്
അമിതമായി കഴിച്ചാല്‍, ശരീരഭാരം, പ്രമേഹം എന്നിവ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. മാത്രമല്ല, ഇതില്‍ അടങ്ങിയിരിക്കുന്ന മിക്ക പോഷകങ്ങളും പാകം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നവയുമാണ്. ഉരുളക്കിഴങ്ങിനു പകരം മധുരക്കിഴങ്ങ് ഉപയോഗിക്കാം.
വൈറ്റ് ബ്രെഡ്
മൈദ ഉപയോഗിച്ചാണ് വൈറ്റ് ബ്രെഡ് നിർമിക്കുന്നത്. മൈദ ഉണ്ടാക്കുമ്പോള്‍ തവിട് നീക്കം ചെയ്യപ്പെടുകയും നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ഭൂരിഭാഗവും നഷ്ടപ്പെടുകയും ചെയ്യുന്നു.
ഇത് കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണമായതിനാല്‍ പ്രമേഹം പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍ക്ക് വളരെയധികം ദോഷം ചെയ്യും. വൈറ്റ് ബ്രെഡിന് പകരം ഹോള്‍ വീറ്റ് ബ്രെഡ് ഉപയോഗിക്കാം.
വെളുത്ത അരി
വെളുത്ത അരിയില്‍ സാധാരണയായി കാര്‍ബോഹൈഡ്രേറ്റ് കൂടുതലും അവശ്യപോഷകങ്ങള്‍ കുറവുമായിരിക്കും.
ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനോ രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയ്‌ക്കോ കാരണമായേക്കാം. ഇതിനു പകരം ബ്രൗൺ റൈസ്, ക്വിനോവ, ചെറുധാന്യങ്ങള്‍ മുതലായവ ഉപയോഗിക്കാം.
വെളുത്ത ഉപ്പ്
അടുക്കളയില്‍ ഉപയോഗിക്കുന്ന കറിയുപ്പ് അമിതമായാല്‍, ഹൃദ്രോഗം, സ്ട്രോക്ക്, പൊണ്ണത്തടി, വൃക്കരോഗം എന്നിവയുൾപ്പെടെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം.
മാത്രമല്ല, ഉപ്പിലെ അഡിറ്റീവുകളും ആൻ്റി കേക്കിങ് ഏജൻ്റുകളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇതിനു പകരം പിങ്ക് സാള്‍ട്ട് ഉപയോഗിക്കുന്നത് ആരോഗ്യകരമായ ഒരു ഓപ്ഷനാണ്.
പഞ്ചസാര
മധുരപലഹാരങ്ങളിലും ചായയിലുമെല്ലാം ഉപയോഗിക്കുന്ന പഞ്ചസാര അത്ര നല്ലതല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് പ്രമേഹത്തിനും പൊണ്ണത്തടി, ഹൃദ്രോഗം മുതലായ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
പഞ്ചസാരയ്ക്ക് പകരം മിതമായ അളവില്‍ പഴച്ചാറുകളോ ഈത്തപ്പഴം, ശര്‍ക്കര, തേന്‍ മുതലയവയോ ഉപയോഗിക്കാം.
മധുരക്കിഴങ്ങ് കൊണ്ട് ഒരു സ്പെഷൽ തയാറാക്കാം
പ്രാതലിന് മധുരക്കിഴങ്ങു കൊണ്ടുള്ള ഈ വിഭവം തയാറാക്കി നോക്കൂ... കൂടെ കാന്താരി ഉള്ളി ചമ്മന്തിയും കട്ടൻ ചായയും. പ്രാതലിന് ഇതൊന്നു പരീക്ഷിച്ചു നോക്കാം. പ്രാതലിനു മാത്രമല്ല വൈകുന്നേരം ചായയ്ക്കൊപ്പവും കഴിക്കാം.
മധുരക്കിഴങ്ങ് വൃത്തിയാക്കി തൊലിയോടെ വലിയ കഷണങ്ങള്‍ ആയി മുറിച്ച് ആവിയിൽ 10-15 മിനിറ്റ് വേവിച്ചെടുക്കുക. തണുക്കുമ്പോൾ തൊലി കളഞ്ഞു ചെറുതായി നുറുക്കുക. ഒരു മിക്സിയിൽ തേങ്ങയും ചെറിയ ഉള്ളിയും കാന്താരിയും ഉപ്പും ചേർത്ത് ചതച്ചെടുക്കുക. ഒരു പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ചേർത്ത് കടുക് പൊട്ടിക്കുക. ശേഷം വറ്റൽ മുളക്, കറിവേപ്പില ഇവ ചേർക്കുക. മൂത്തു വരുമ്പോൾ ചതച്ച തേങ്ങ ചേർത്ത് 2-3 മിനിറ്റ് ഇളക്കുക. വേവിച്ചു വച്ചിരിക്കുന്ന മധുരക്കിഴങ്ങ് ഈ കൂട്ടിലേക്ക് ചേർത്ത് പതുക്കെ യോജിപ്പിച്ചെടുക്കുക. 2-3 മിനിറ്റ് അടച്ച് വയ്ക്കുക. ശേഷം നന്നായി ഇളക്കി ചൂടോടെ കാന്താരി ച